»   » ബാലേട്ടന് ശേഷം മോഹന്‍ലാലും വിഎം വിനുവും വീണ്ടും

ബാലേട്ടന് ശേഷം മോഹന്‍ലാലും വിഎം വിനുവും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ബാലേട്ടന്‍ എന്നചിത്രത്തിലൂടെ ചരിത്രവിജയം നേടിയ മോഹന്‍ലാല്‍ വി.എം.വിനു ടീം അരോമ ഫിലിംസിനു വേണ്ടി ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. കരിയറില്‍ മോശം സ്ഥിതിയിലൂടെ കടന്നുപോകുന്ന സംവിധായകന്‍ വിനുവിന് രക്ഷപ്പെടാനുള്ള ഒരവസം കൂടിയാണീ ചിത്രം.

പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യുവാണ് ചിത്രത്തിനു കഥയും തിരക്കഥയും രചിക്കുന്നത്. ഷട്ടര്‍ എന്ന ചിത്രത്തിനു ശേഷം ജോയ്മാത്യുവിന്റെ സര്‍ഗാത്മക സൃഷ്ടികൂടിയായിരിക്കും ഈ ചിത്രം. പുതുമയുള്ളൊരു പ്രമേയമായിട്ടാണ് വിനു വരുന്നത്.

Mohanlal

ചെറിയ ചെറിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ജീവിച്ചിരുന്ന വിനുവിന്റെ കരിയറില്‍ ഉയര്‍ച്ചയുണ്ടായത് ലാല്‍ നായകനായ ബാലേട്ടനിലൂടെയായിരുന്നു. ടി.എ. ഷാഹിദ് എന്ന തിരക്കഥാകൃത്തിന്റെ വളര്‍ച്ച തുടങ്ങുന്നതും ബാലേട്ടനില്‍ നിന്നു തന്നെ. അതുവരെ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്ന ലാലിന് ആശ്വാസം പകര്‍ന്ന ചിത്രം കൂടിയായിരുന്നു ബാലേട്ടന്‍.

എന്നാല്‍ ബാലേട്ടന്റെ വിജയത്തിനു ശേഷം വിനുവിനുവേണ്ടി ഷാഹിദ് സ്വന്തം ചന്ദ്രേട്ടന്‍ എന്നൊരു ചിത്രം എഴുതിയിരുന്നു. പക്ഷേ സിനിമയില്‍ ബാലേട്ടന്റെ കഥ തന്നെ ആവര്‍ത്തിച്ചു വന്നപ്പോള്‍ വിനു ആ പ്രൊജക്ട് ഉപേക്ഷിച്ചു. പിന്നീട് മാമ്പഴക്കാലം എന്ന പേരില്‍ ജോഷിയാണ് ആ ചിത്രം ചെയ്തത്. ബാലേട്ടനു ശേഷം മമ്മൂട്ടിയെ നായകനാക്കി വിനു നിരവധി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ലാല്‍ ചിത്രം മാത്രം നടന്നില്ല. ഏറ്റവും ഒടുവില്‍ ചെയ്ത മമ്മൂട്ടി ചിത്രമായ ഫേസ് ടു ഫേസ് വന്‍ പരാജയവുമായി.

മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ വച്ചാണ് വിനു സിനിമയുടെ കഥ പറഞ്ഞത്. ബാലേട്ടന്‍ നിര്‍മിച്ച അരോമ മണി തന്നെയാണ് പുതിയ ചിത്രത്തിന്റെയും നിര്‍മാതാവ്.

English summary
Mohanlal to team up with VM Vinu again after the hit Balettan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam