»   » മോഹന്‍ലാലിന്റെ എതിരാളി മമ്മുട്ടിയല്ല!!! നേര്‍ക്കുനേര്‍ എത്തുന്നത് പൃഥ്വിരാജ്!!! യുഎഇ ആര് കീഴടക്കും?

മോഹന്‍ലാലിന്റെ എതിരാളി മമ്മുട്ടിയല്ല!!! നേര്‍ക്കുനേര്‍ എത്തുന്നത് പൃഥ്വിരാജ്!!! യുഎഇ ആര് കീഴടക്കും?

Posted By:
Subscribe to Filmibeat Malayalam
തിയറ്ററുകളില്‍ ആരാധകര്‍ എന്നും കാത്തിരിക്കുന്ന താര യുദ്ധം മമ്മുട്ടിയും മോഹന്‍ലാലും തമ്മിലാണ്. കുറച്ചധികം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രവും മമ്മുട്ടി ചിത്രവും ഒന്നിച്ച് തിയറ്ററുകളിലെത്തിയത് പുലിമുരുകനും തോപ്പില്‍ ജോപ്പനുമായിരുന്നു. പിന്നീട് മമ്മുട്ടിയുടെ ബിഗ് ഫാദറും മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും ഒന്നിച്ച് തിയറ്ററിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിയറ്റര്‍ സമരം മൂലം അത് സാധിച്ചില്ല.

ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം നേര്‍ക്കുനേര്‍ എത്തുന്നത് പൃഥ്വിരാജ് ചിത്രമാണ്. ഈ മത്സരം കേരളത്തിലല്ല, അങ്ങ് യുഎഇയിലാണെന്ന് മാത്രം. കേരളത്തില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ മുന്തിരിവള്ളികള്‍ തളിക്കുമ്പോള്‍, എസ്ര എന്നിവയാണ് വെള്ളിയാഴ്ച യുഎഇ തിയറ്ററുകളിലെത്തിയത്. കേരളത്തിലാദ്യം തിയറ്ററിലെത്തിയത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആയിരുന്നു.

ഇരു ചിത്രങ്ങളും കേരളത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയാണ് യുഎഇയിലെ തിയറ്ററുകളിലെത്തുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇതിനകം 30 കോടി നേടിക്കഴിഞ്ഞു. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും വേഗത്തില്‍ അമ്പത് ലക്ഷം നേടുന്ന ചിത്രമെന്ന് റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ എസ്ര സ്വനത്മാക്കിക്കഴിഞ്ഞു.

യുഎഇയില്‍ ഇരു ചിത്രങ്ങളും ഒരുമിച്ചാണ് റിലീസ് ചെയ്യുന്നതെങ്കിലും കേരളത്തിലെ തീയറ്ററുകളില്‍ ആദ്യമെത്തിയത് മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ്. എസ്ര എത്തുന്നതിനും മൂന്ന് ആഴ്ച മുമ്പേ ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിയിരുന്നു.

ഇരുവരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നുണ്ടെങ്കിലും പ്രമേയപരമായി ഇരു ചിത്രങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു. മലയാളാത്തില്‍ ഇതുവരെ പരീക്ഷിക്കാത്ത ഹൊറര്‍ അനുഭവവുമായാണ് എസ്ര എത്തുന്നത്. ഭാര്യഭര്‍തൃ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. പ്രേതവും പ്രണയവും നേര്‍ക്കുനേര്‍ എത്തതുകയാണ് യുഎഇ തിയറ്ററുകളില്‍.

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ഇപ്പോഴും യുഎഇ തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ടൈറ്റാനികിന് ശേഷം ഏറ്റവും കൂടുതല്‍ ദിവസം യുഎഇയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ് പുലിമുരുകന്‍. അതിന് പിന്നാലെയാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രം എത്തുന്നത്.

English summary
In Kerala, Mohanlal's Munthirivallikal Thalirkkumbol released much ahead of Ezra and had a good run beforehand but not in the UAE. The two films will clash today at the box office, releasing on the same day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam