»   » ആദ്യാഭിനയം ഒപ്പിയെടുത്ത ക്യാമറ ലാലിന് സ്വന്തമാവും

ആദ്യാഭിനയം ഒപ്പിയെടുത്ത ക്യാമറ ലാലിന് സ്വന്തമാവും

Posted By:
Subscribe to Filmibeat Malayalam

മൂന്നരപതിറ്റാണ്ട് മുമ്പ് തന്നെ ആദ്യമായി ഒപ്പിയെടുത്ത മൂവി ക്യാമറ മോഹന്‍ലാലിന് സ്വന്തം. ഒരു സിനിമാ സ്‌റ്റൈല്‍ നിവേദനത്തിലൂടെയാണ് ലാല്‍ ഏറെക്കാലമായുള്ള സ്വ്പന സാക്ഷാത്ക്കരത്തിന്റെ അടുത്തെത്തിയത്. നവീകരിച്ച കൈരളി ,ശ്രീ തിയറ്ററുകളുടെയും പുതുതായി നിര്‍മിച്ച 'നിള' തിയറ്ററിന്റെയും ഉദ്ഘാടന ചടങ്ങിലായിരുന്നു നടന്‍ മോഹന്‍ലാലിന്റെ നിവേദനം.

Mohanlal

മുഖ്യമന്ത്രി ഉദ്ഘാടനത്തിന് നിലവിളക്കു കൊളുത്താന്‍ ഒരുങ്ങവെ നാടകീയമായി ലാല്‍ എഴുന്നേറ്റ് മൈക്കിനടുത്തത്തെി അപേക്ഷ അറിയിക്കുകയായിരുന്നു. 35 വര്‍ഷം മുമ്പ് തന്റെ ആദ്യ ചിത്രമായ 'തിരനോട്ടം' ചിത്രീകരിച്ച കാമറ തനിക്കുതരാന്‍ സര്‍ക്കാറില്‍ നിന്ന് ദയവുണ്ടാകണം. പ്രവര്‍ത്തനരഹിതമായ ആ കാമറക്കുപകരം പുതിയത് വാങ്ങി നല്‍കാന്‍ താനൊരുക്കമാണ്. ലാല്‍ പറഞ്ഞിതത്രയുമാണ്. അതിവേഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സൂപ്പര്‍താരത്തിന്റെ അപേക്ഷ അംഗീകരിയ്ക്കുകയും ചെയ്തു.

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തിരനോട്ടം എടുത്തത് കേരള സ്‌റ്റേറ്റ് ചലച്ചിത്ര വികസന കോര്‍പറേഷന്റെ കാമറ കൊണ്ടായിരുന്നു. ഇത് ഇപ്പോള്‍ കോര്‍പറേഷന്റെ പുരാശേഖരത്തിലാണുള്ളത്. ആ കാമറ നല്‍കിയാല്‍ പുതിയ കാമറ വാങ്ങി നല്‍കാമെന്ന നിര്‍ദേശവുമായി മുന്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. പലരോടും പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ പരസ്യമായി തന്നെ അഭ്യര്‍ഥിച്ച് ലാല്‍ ക്യാമറ സ്വന്തമാക്കുകയായിരുന്നു.

എന്റെ ആദ്യാഭിനയം ഒപ്പിയെടുത്ത കാമറ പ്രവര്‍ത്തനം നിലച്ചെങ്കിലും അതിനോടുള്ള ആത്മബന്ധം ഇപ്പോഴും ശക്തമാണ്. പഴയ ശ്രമങ്ങള്‍ക്ക് ഒരു ഫലവും കാണാതെ വന്നപ്പോഴാണ് ഇവിടെ വെച്ച് ഇക്കാര്യം മുഖ്യമന്ത്രിയോട് പറയാമെന്നു വെച്ചത്. വികാരഭരിതനായി ലാല്‍ പറഞ്ഞു.

ലാലിന്റെ അടുത്തത്തെി ആ കാര്യം അംഗീകരിച്ചിരിക്കുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലും ലാലിന് ആവശ്യമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി.

English summary
Superstar Mohanlal's first movie Thiranottam Camera will handover to him

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam