»   » മാധവിക്കുട്ടിയെ മനസിലാക്കിയ ഒരേ ഒരാൾ...! ആമിയെ കുറിച്ച് മാധവദാസ് പറഞ്ഞതിങ്ങനെ...

മാധവിക്കുട്ടിയെ മനസിലാക്കിയ ഒരേ ഒരാൾ...! ആമിയെ കുറിച്ച് മാധവദാസ് പറഞ്ഞതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഇരു വശങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്. മാധവി കുട്ടിയായി മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യരാണ് എത്തുന്നത്. കമൽ സംവിധാനം ചെയ്യുന്ന ആമിയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ആമിയുടെ ഭർത്താവ് മാധവദാസ് പങ്കുവയ്ക്കുകയാണ്.

madavikutty

ജയറാമേട്ടൻ ആകെ ഞെട്ടിച്ചു, പഞ്ചവർണ്ണ തത്ത പൊളിക്കും! കാര്യം എന്താണെന്ന് അറിയാമോ?


ആമിയെ മറ്റാരേക്കാലും കൂടുതൽ മനസിലാക്കിയിട്ടുള്ളത് ഭർത്താവായ മാധവദാസാണ്. ചിത്രത്തിൽ മാധവദാസായി എത്തുന്നത് നടൻ മുരളി ഗോപിയാണ്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്വപ്ന തടകാത്തിൽ ജീവിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരെ അത്രമേൽ ആർക്കും മനസിലാക്കാൻ സാധിച്ചിട്ടുണ്ടേയെന്ന് അറിയില്ല. മറ്റുള്ളവർക്ക് അപ്രാപ്യമായ ലോകത്താണ് കമലാദാസ് ജീവിക്കുന്നത്. നമ്മൾ കണുന്നതു പോലെയല്ല. നമ്മുടെ കാഴ്ചയ്ക്കപ്പുറമാണ് കമലാദാസ് - മുരളി ഗോപി പറഞ്ഞു.


വീണ്ടും വാളെടുത്ത് മമ്മൂട്ടി! മാമാങ്കം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, ആകാംക്ഷയോടെ ആരാധകർ


മാധവദാസിന് കമല എന്ന ഭാര്യയേയും മാധവിക്കുട്ടി എന്ന സാഹിത്യകാരിയേയും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ മധാവിക്കുട്ടിയ്ക്ക് മാധാവദാസ് എന്ന ഭർത്താവിനെ എത്രത്തോളം മനസിലാക്കാൻ സാധിച്ചുവെന്ന് കാത്തിരുന്നു തന്നെ കാണണമെന്ന് മുരളി ഗോപി കൂട്ടിച്ചോർത്തു. മഞ്ജുവാര്യർ, ടൊവിനോ തോമസ്, അനുപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ഫെബ്രുവരി 9 ന് ആമി തിയേറ്ററുകളിലെത്തും.

English summary
murali gopi says about aami

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam