»   » മുത്തൂറ്റ് പോള്‍ വധം: പ്രതികള്‍ക്കെതിരെ മൊഴി

മുത്തൂറ്റ് പോള്‍ വധം: പ്രതികള്‍ക്കെതിരെ മൊഴി

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതികളായ കാരി സതീഷിനും സത്താറിനുമെതിരെ മാപ്പുസാക്ഷിയുടെ നിര്‍ണായക മൊഴി. കേസില്‍ സിബിഐ മാപ്പുസാക്ഷിയായ ബിനുവാണ് മുഖ്യപ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്.

പോള്‍ കൊല്ലപ്പെട്ട ശേഷം കാരി സതീഷിന്റെയും സത്താറിന്റെയും വസ്ത്രങ്ങളില്‍ രക്തക്കറ പുരണ്ടിരുന്നുവെന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ ബിനു പറഞ്ഞു. പോളിന്റെ രക്തം പുരണ്ട കത്തി കഴുകിയ ശേഷം കൂട്ടുപ്രതിയായ അബിയെ ഏല്പിക്കുന്നതും താന്‍ കണ്ടെന്നും ബിനു കോടതിയെ അറിയിച്ചു.

ചങ്ങനാശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്ന ബിനുവിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. പോള്‍ ജോര്‍ജ് വധക്കേസില്‍ സാക്ഷി വിസ്താരം തിങ്കളാഴ്ചയാണ് സിബിഐ കോടതി ആരംഭിച്ചത്. രണ്ടു കേസിലാണു സാക്ഷി വിസ്താരം നടക്കുന്നത്.

പോള്‍ ജോര്‍ജിനെ വധിച്ച കേസിലാണ് ഒന്ന്. വധവുമായി ബന്ധപ്പെട്ടു ക്വട്ടേഷന്‍ ഏറ്റെടുത്തതും ഗൂഢാലോചന നടത്തിയതുമാണു രണ്ടാമത്തെ കേസ്. 2009 ഓഗസ്റ്റ് 21നാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് വ്യാപാരപ്രമുഖനായ പോള്‍ ജോര്‍ജ് കൊല്ലപ്പെടുന്നത്. ഒരു വാഹനാപകടത്തിനു ശേഷം പോളിനെ പിന്തുടര്‍ന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. ഈ സംഘത്തില്‍ ബിനു ഇല്ലായിരുന്നു. തിരികെ എത്തിയ സംഘത്തില്‍ കാരി സതീഷും സത്താറും ഉണ്ടായിരുന്നു. ഈ സമയത്താണു സതീഷ്, സത്താര്‍ എന്നിവരുടെ വസ്ത്രത്തില്‍ രക്തം കണ്ടത്. കൂടാതെ അബിയെ കഴുകിയ കത്തി ഏല്‍പ്പിക്കുന്നതു കണ്ടെന്നുമാണു ബിനു നല്‍കിയ മൊഴി.

English summary
Muthoot Paul murder case trial begins in Thiruvananthapuram CBI court.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam