»   » മൈ ഗോഡിലെ ഗാനങ്ങള്‍ പുറത്തിറക്കി

മൈ ഗോഡിലെ ഗാനങ്ങള്‍ പുറത്തിറക്കി

Posted By: AkhilaKS
Subscribe to Filmibeat Malayalam


എം മോഹന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന സിനിമയിലെ ഗാനങ്ങള്‍ പുറത്തിറക്കി. സുരേഷ് ഗോപിയും ഹണി റോസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയിലെ ഗാനങ്ങള്‍ പ്രമുഖ ലേബലായ മ്യൂസിക് 247 ആണ് പുറത്തിറക്കിയത്. റഫീഖ് അഹമ്മദ്, രമേശ് കാവില്‍.ജോസ് തോമസ് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ബിജിപാലാണ് ഈണം നല്‍കിയിരിക്കുന്നത്.

mygod

ശ്രീനിവാസന്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, മാസ്റ്റര്‍ ആദര്‍ശ്, ശ്രീജിത്ത് രവി,ലെന, രേഖ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിയോ മാത്യു, നിജോ കുറ്റിക്കാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പതിനഞ്ച് വയസ്സുകാരനായ സാം എന്ന കുട്ടിയിലൂടെയാണ് മൈ ഗോഡിന്റെ കഥ വികസിപ്പിക്കുന്നത്. അവന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

English summary
The movie features three songs which are composed by national award winning music director, Bijibal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X