»   » മലയാളത്തിന്റെ കുഞ്ഞു നീലിയാവാന്‍ ഉത്തരേന്ത്യന്‍ നടി!

മലയാളത്തിന്റെ കുഞ്ഞു നീലിയാവാന്‍ ഉത്തരേന്ത്യന്‍ നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒരു മറാത്തി നടി കൂടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിലൂടെ കേതകി നാരായണ്‍ ആണ് മലയാളത്തിലെത്തുന്നത്. വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് വീരം .

കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകര്‍ത്തിയെടുക്കുന്ന ചിത്രം കൂടിയാണിത്.  കുനാല്‍ കപൂര്‍ ആണ് ചിത്രത്തിലെ നായകന്‍. കുഞ്ഞുനീലി എന്ന കഥാപാത്രത്തെയാണ് കേതകി അവതരിപ്പിക്കുന്നത്. കേതകി പറയുന്നതു കേള്‍ക്കൂ....

മറാത്തി നടിമാര്‍ മലയാളത്തിലേക്ക്

നിര്‍ണ്ണായകം എന്ന ചിത്രത്തിലെ ടിസ്‌ക ചോപ്ര, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ നമ്രത ഗേഖ്‌വാദ് എന്നീ മറാത്തി നടിമാരെ പിന്തുടര്‍ന്നാണ് കേതകി മലയാളത്തിലെത്തിയത്.

മലയാളം അറിയാത്തതിനാല്‍ ആദ്യം പ്രയാസമുണ്ടായിരുന്നു

സംവിധായകന്‍ ജയരാജ് ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മലയാളം പരിചയമില്ലാത്തതിനാല്‍ ആദ്യം പ്രയാസമുണ്ടായിരുന്നതായി നടി പറയുന്നു. എന്നാല്‍ സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ എല്ലാം ശരിയായി. സെറ്റിലെത്തുന്നതിനുമുന്‍പ് കുറച്ചു മലയാള ചിത്രങ്ങള്‍ കണ്ടിരുന്നുവെന്നും നടി പറഞ്ഞു.

കുട്ടിമാണിയുമായി ആത്മബന്ധം

വീരത്തില്‍ ദിവ്യാന താക്കൂര്‍ അവതരിപ്പിക്കുന്ന കുട്ടിമാണി എന്ന കഥാപാത്രവുമായി വളരെയധികം ആത്മബന്ധമാണ് കുഞ്ഞു നീലിക്കുള്ളത്.ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് കേതകി പറയുന്നു. വളരെ പോസിറ്റീവ് ആയ കഥാപാത്രമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.

ബോളിവുഡ് ചിത്രങ്ങളുടെ റിലീസ്

ജവാനി സിന്ദാബാദി, തും ബാദ്, ചിടിയ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് കേതകിയിപ്പോള്‍. 2006 ല്‍ ആണ് കേതകി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഒടുവില്‍ അഭിനയിച്ച മറാത്തി ചിത്രം യൂത്ത് ആണ്.

English summary
Of late, Mollywood filmmakers seem to be roping in talent from the Marathi movie industry.After Tisca Chopra in Nirnayakam and Namratha Gaekwad in Ayal Jeevichiruppundu, Ketaki Narayan will make her Mollywood debut in award-winning director Jayaraj's Veeram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X