For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തും ട്രോളാക്കുന്ന രീതി നല്ല പ്രവണതയല്ലെന്ന് നമിത പ്രമോദ്! അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രം

  |

  നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് നമിത പ്രമോദ്. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ദിലീപിന്റെ നായികയായുളള കമ്മാരസംഭവം എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും തിരിച്ചെത്തുന്നത്.

  ബിബിന്‍ ജോര്‍ജ്ജിന്റെ നായികയായുളള മാര്‍ഗംകളിയാണ് നമിത പ്രമോദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമ അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് നടന്നൊരു അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ അതിരു കടക്കുന്ന ട്രോളുകളെ നടി വിമര്‍ശിച്ചിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നമിത ഇക്കാര്യം പറഞ്ഞത്.

  വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നും നടി പറയുന്നു. പക്ഷേ അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്. അവര്‍ ചിന്തിക്കേണ്ട കാര്യം അവരെ പോലെ തന്നെ നമ്മളും മനുഷ്യമാരെണന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ എറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോള്‍ നമ്മള്‍ ചിരിച്ചിരിക്കും. അതിനര്‍ത്ഥം നമ്മള്‍ എപ്പോഴും സന്തോഷത്തോടെയാണ് എന്നല്ല. നമിത പ്രമോദ് പറയുന്നു.

  ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്‌നമല്ല. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്കായി അവബോധ ക്ലാസുകള്‍ നടക്കുന്നുണ്ട്. നല്ലതും മോശവുമായ സ്പര്‍ശനത്തെക്കുറിച്ച് മനസിലാക്കി കൊടുക്കുന്നുണ്ട്. നോ എന്ന് പറഞ്ഞാല്‍ അത് അങ്ങനെ തന്നെ ആയിരിക്കണം. സിനിമാക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഗുണമെന്തെന്നാല്‍ പെതുവായ സ്ഥലങ്ങളില്‍ വെച്ച് ഞങ്ങള്‍ക്ക് ഇതേക്കുറിച്ചൊക്കെ സംസാരിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. അങ്ങനെ സംസാരിക്കുമ്പോള്‍ അതിനെ ജാഡയെന്നും മറ്റും വ്യാഖ്യാനിക്കാതെ അതില്‍ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്. നമിത പറഞ്ഞു.

  സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിയില്‍ അംഗമല്ലെന്ന് പറഞ്ഞ നടി തന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു. പക്ഷേ അമ്മയില്‍ അംഗമാണ്. യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുണ്ടെന്നും നമിത തുറന്നു പറഞ്ഞു. അഭിമുഖത്തില്‍ നമിത പ്രമോദിനൊപ്പം മാര്‍ഗംകളിയിലെ നായകനായ ബിബിന്‍ ജോര്‍ജ്ജ്,നടി സൗമ്യ മേനോന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

  കമ്മാരസംഭവം എന്ന ദിലീപ് ചിത്രത്തിന് ശേഷമാണ് നമിത പ്രമോദിന്റെ പുതിയ സിനിമ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തില്‍ വീണ്ടും സജീവമാകുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയുടെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് മാര്‍ഗംകളി സംവിധാനം ചെയ്യുന്നത്. കോമഡിയും സസ്പെന്‍സുമെല്ലാം ഉളള ഒരു മാസ് എന്റര്‍ടെയ്നറായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ 96 താരം ഗൗരി കിഷനും എത്തുന്നുണ്ട്.

  English summary
  namitha pramod criticized social media trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X