»   » മമ്മൂട്ടിയെക്കൊണ്ട് കസബയിലെ ഡയലോഗ് പറയിപ്പിക്കുമ്പോള്‍ ഇതായിരുന്നില്ല മനസ്സിലുണ്ടായിരുന്നത്!

മമ്മൂട്ടിയെക്കൊണ്ട് കസബയിലെ ഡയലോഗ് പറയിപ്പിക്കുമ്പോള്‍ ഇതായിരുന്നില്ല മനസ്സിലുണ്ടായിരുന്നത്!

Posted By:
Subscribe to Filmibeat Malayalam

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദം അരങ്ങു തകര്‍ക്കുകയാണ്. നായക കഥാപാത്രമായ രാജന്‍ സ്‌കറിയയുടെ ചില ഡയലോഗുകളാണ് പലരെയും ചൊടിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിനെതിരെ മമ്മൂട്ടിയെ വിമര്‍ശിച്ച് പാര്‍വ്വതി രംഗത്തെത്തിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പാര്‍വ്വതി ഇക്കാര്യത്തെക്കുറിച്ചുള്ള സ്വന്തം നിലപാട് വ്യക്തമാക്കിയത്.

ഒടിയനിലൂടെ മോഹന്‍ലാല്‍ തുടങ്ങും,2018ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ

കസബയ്‌ക്കെതിരെ വിമര്‍ശനം നടത്തിയ പാര്‍വ്വതി സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ പരാതിയെത്തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു പലരും പ്രതികരിച്ചത്. സിനിമാരംഗത്തുള്ളവരടക്കം നിരവധി പേര്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബോധപൂര്‍വ്വമായിരുന്നില്ല അത്തരത്തിലൊരു സംഭാഷണശകലം സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന സംവിധായകനും തിരക്കഥാകൃത്തുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു. ടൈംസ്ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരക്കഥാകൃത്തെന്ന നിലയില്‍

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സിനിമയാണ് കസബ. സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുമ്പോള്‍ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചുമൊന്നും താന്‍ ചിന്തിക്കാറില്ലെന്ന് നിഥിന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ഒന്നിലും ആകൃഷ്ടനാവരുത്

സിനിമയ്ക്ക് വേണ്ടി കഥ തയ്യാറാക്കുന്നതിനിടയില്‍ ഫെമിനിസ്റ്റോ ആന്റി ഫെമിനിസ്റ്റോ ആവാന്‍ കഴിയില്ല. ഒരു കാര്യത്തോടും പക്ഷം ചേരാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരു കാര്യത്തിലും ചേരാതെ സ്വതന്ത്രമായാണ് തിരക്കഥയൊരുക്കേണ്ടതെന്ന അഭിപ്രായക്കാരനും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു.

സിനിമയ്ക്ക് ആത്മാവില്ലാതെയാവും

ഇത്തരത്തില്‍ മറ്റ് പല കാര്യങ്ങളിലും ആകൃഷ്ടനായി തിരക്കഥയൊരുക്കിയാല്‍ തന്റെ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുമെന്നും നിഥിന്‍ പറയുന്നു. കസബയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് സ്വന്തം നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.

ബോധപൂര്‍വ്വം ചെയ്യുന്നതല്ല

കഥാപാത്രത്തിന്റെ മാനറിസവും സംഭാഷണവും മോശമാക്കാനായി ഒരാളും ശ്രമിക്കില്ല. അത്തരത്തിലുള്ള സംഭവങ്ങള്‍ സാന്ദര്‍ഭികമായി സംഭവിക്കുന്നതാണ്. ചെയ്യുന്ന കഥാപാത്രത്തിനോട് അങ്ങേയറ്റം നീതി പാലിക്കുകയെന്ന കാര്യമാണ് അഭിനേതാവിന് ചെയ്യാനുള്ളത്.

സാഹചര്യം മനസ്സിലാക്കാതെ

തന്റെ സിനിമയില്‍ മോശമായ ഒരു കാര്യവും ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയിലെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്.

സ്ത്രീകളെ ബഹുമാനിക്കുന്നവനാണ്

കസബയിലെ നായകനായ രാജന്‍ സ്‌കറിയ സ്ത്രീകളെ ബഹുമാനിക്കുന്നവനാണ്. ഫെമിനിസ്റ്റോ മെയില്‍ ഷോവനിസ്‌റ്റോ ആയാലും സ്ത്രീകളെ ബഹുമാനിക്കുന്ന കഥാപാത്രമാണെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി പ്രതികരിച്ചു

കസബയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് പാര്‍വ്വതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്രം പോലെ തന്നെയാണ് അഭിപ്രായ സ്വാതന്ത്യവും. ഇക്കാര്യത്തില്‍ പാര്‍വ്വതിയെ ആശ്വസിപ്പിച്ചിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നുവെന്ന് മനോരമ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരെയും ചുമതലപ്പെടുത്തിയിട്ടില്ല

മമ്മൂട്ടിയുടെ ആരാധകരെന്ന് അവകാശപ്പെട്ടാണ് പലരും പാര്‍വ്വതിയെ വിമര്‍ശിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മെഗാസ്റ്റാറിന്റെ പ്രതികരണം.

English summary
As a scriptwriter, I should have an unbiased and neutral perspective: Nithin Renji Panicker.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X