»   » ദാവീദിന്‍റെ കുഞ്ഞനുജത്തി, മകള്‍ക്കായി നിവിന്‍ പോളി കാത്തുവെച്ച സമ്മാനം !!

ദാവീദിന്‍റെ കുഞ്ഞനുജത്തി, മകള്‍ക്കായി നിവിന്‍ പോളി കാത്തുവെച്ച സമ്മാനം !!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷിക്കാനുള്ള സമയമാണ്. കുടുംബത്തിലെത്തിയ കുഞ്ഞതിഥിയെ കൊഞ്ചിച്ചും ലാളിച്ചും നോക്കിയിരുന്നും മതിവരാതെ നില്‍ക്കുകയാണ് രണ്ട് യുവതാരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍രെയും നിവിന്‍ പോളിയുടെയും കുടുംബത്തിലേക്ക് കുഞ്ഞു മാലാഖ അതിഥിയായി എത്തിയത് ഈയ്യിടെയാണ്. ഫേസ് ബുക്കിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

സന്തോഷവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കുഞ്ഞിന്റെ ചിത്രം കാണാനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞു മകളുടെ വലിയ സോക്‌സിന്റെ ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കകമാണ് പോസ്റ്റ് വൈറലായത്. തനിക്ക് പെണ്‍കുഞ്ഞ് ലഭിച്ച വിവരം നിവിന്‍ പോളിയും ഫേസ് ബുക്കിലൂടെയാണ് പുറത്തു വിട്ടത്. ഇറ്റ്‌സ് എ ഗേള്‍ എന്നെഴുതിയ ബലൂണ്‍ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

Nivin Pauly

തന്റെ കുഞ്ഞു മകള്‍ക്കായി മിനി കൂപ്പറാണ് നിവിന്‍ പോളി നല്‍കിയ സമ്മാനം. മിനിയുടെ കൂപ്പര്‍ എസാണ് കുഞ്ഞു മകള്‍ക്ക് നിവിന്‍ പോളി സമ്മനമായി നല്‍കിയിരിക്കുന്നത്. നിവിന്റെയും ദുല്‍ഖറിന്റെയും മകളുടെ ഫോട്ടോ കാണാനായാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

English summary
Nivin Pauly bought mini cooper.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam