»   » എഡിസണ്‍ ഫോട്ടോസില്‍ നിവിനും ജനനിയും

എഡിസണ്‍ ഫോട്ടോസില്‍ നിവിനും ജനനിയും

Posted By:
Subscribe to Filmibeat Malayalam

നേരമെന്ന ചിത്രത്തിന് ശേഷം യുവനടന്‍ നിവിന്‍ പോളിയ്ക്ക് കൈനിറയെ അവസരങ്ങളാണ്. നിവന്‍ നായകനാകുന്ന പല ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനൊപ്പം തന്നെ പുതിയ പല ചിത്രങ്ങൡലേയ്ക്കും നിവിന്‍ കരാര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. യുവാതരങ്ങള്‍ അരങ്ങുവാഴാന്‍ തുടങ്ങുന്ന മലയാലത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നിവിന് കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയമില്ല.

നിവിന്‍ കരാറായിരിക്കുന്ന പുതിയ ചിത്രമാണ് എഡിസണ്‍ ഫോട്ടോസ്. പ്രമോദ് ഗോപാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും പ്രമോദിന്റേതു തന്നെ. എഡിസണ്‍ എന്ന ഫോട്ടോഗ്രാഫറായിട്ടാണ് നിവന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജനനി അയ്യരാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്.

Nivin Pauly and Janani Iyer

പുത്തന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരും ലാല്‍, കല്‍പ്പന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. റഫീഖ് വീരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന.

English summary
Yout Actor Nivin Pauly and Janany Iyer is paring in Pramod Gopalan's Edison Photos.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam