»   » നിവിന്‍ പോളിയെ അത്രയ്ക്ക് ബോധിച്ചോ? ബോബി സഞ്ജയ് ഇല്ലാത്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും നിവിന്‍?

നിവിന്‍ പോളിയെ അത്രയ്ക്ക് ബോധിച്ചോ? ബോബി സഞ്ജയ് ഇല്ലാത്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും നിവിന്‍?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റോഷന്‍ ആന്‍ഡ്രൂസ്. മോഹന്‍ലാല്‍ നായകനായി എത്തിയ ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ റോഷന്‍ ആന്‍ഡ്രൂസ് മികവുറ്റ ഒരുപിടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. നിവിന്‍ പോളി നായകനാകുന്നു കായംകുളം കൊച്ചുണ്ണി എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് റോഷന്‍ ആന്‍ഡ്രൂസിപ്പോള്‍.

വില്ലന്‍ കഴിഞ്ഞു, ഇമോഷണല്‍ ത്രില്ലര്‍ വിട്ട് അല്പം രാഷ്ട്രീയം പറയാന്‍ ഒരുങ്ങി ബി ഉണ്ണികൃഷ്ണന്‍...

ആ കഥാപാത്രം തനിക്ക് ബോറടിച്ചു, അതുമായി ഇനി ബോളിവുഡിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പാര്‍വ്വതി!

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പുതിയ ചിത്രത്തിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ പോളി നായകനാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍വൈവല്‍ ത്രില്ലര്‍

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രശസ്ത തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആയിരിക്കും ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ കുറച്ച് നാളുകള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. ചിത്രത്തേക്കുറിച്ചുല്ല കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉണ്ണി ആര്‍ പറയുന്നു.

നിവിന്‍ പോളി നായകന്‍

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. കായംകുളം കൊച്ചുണ്ണിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം. സെപ്തംബറില്‍ ചിത്രീകരണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി 2018 ഏപ്രിലോടെ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ബോബി സഞ്ജയ് ഇല്ല

റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് പുതിയ ചിത്രത്തില്‍ ഉണ്ടാകില്ല. ഉദയനാണ് താരം മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ ഒമ്പത് ചിത്രങ്ങളില്‍ ഏഴിനും തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആയിരുന്നു. ഇതില്‍ കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രം മോഹന്‍ലാല്‍ ആരാധകരേയും പ്രേക്ഷകരേയും ഒരു പോലെ നിരാശപ്പെടുത്തിയ ചിത്രമായിരുന്നു.

നോട്ട് ബുക്കില്‍ തുടങ്ങി

റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ സിനിമയായ ഉദയനാണ് താരത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു. രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്ക് മുതലാണ് ബോബിയും സഞ്ജയും റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ചേരുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ആദ്യ ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു നോട്ട്ബുക്ക് സംഭവിക്കുന്നത്. ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് തിരക്കഥാകൃത്തുക്കള്‍ റോഷന്‍ ആന്‍ഡ്രൂസിന് വേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ളത്.

ഡിസംബര്‍ റിലീസായി റിച്ചി

ഓണക്കാലത്ത് തിയറ്ററിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം ഡിസംബര്‍ ഒന്നിന് തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുന്ന നിവിന്‍ പോളി ചിത്രമാണ് റിച്ചി. തമഴിലും മലയാളത്തിലുമായി ഒരുക്കിയ നേരം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി പൂര്‍ണമായും തമിഴില്‍ മാത്രം ഒരുക്കുന്ന ചിത്രമാണ് റിച്ചി. ഗൗതം രാമചന്ദ്രനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് ആണ് നിവിന്റെ പുതിയ മലയാള ചിത്രം.

English summary
After Kayamkulam Kochunni Nivin Pauly & Rosshan Andrrews To Team Up Once Again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam