»   » കുടുംബം, സന്തോഷം, സൗഹൃദം പിന്നെ പ്രതികാരം, അതാണ് ഊഴം; കാണൂ

കുടുംബം, സന്തോഷം, സൗഹൃദം പിന്നെ പ്രതികാരം, അതാണ് ഊഴം; കാണൂ

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ മൂഡ് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഒരുമിനിട്ട് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍. എന്നാല്‍ കഥ എന്താണ് എന്നതിന്റെ ഒരുപിടിയും തന്നിട്ടില്ല.

ചിലന്തി വലയും പൃഥ്വിയും തമ്മിലുള്ള ബന്ധം; ഊഴം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ സസ്‌പെന്‍സ്


കുടുംബം, സന്തോഷം, സൗഹൃദം പിന്നെ പ്രതികാരവും പ്രതികാരത്തിന്റെ വിവിധ മുഖങ്ങളുമാണ് ചിത്രമെന്ന് ട്രെയിലറില്‍ പറയുന്നു. പൃഥ്വിരാജ് ഉള്‍പ്പടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലചന്ദ്ര മേനോന്‍, സീത, നീരജ് മാധവ്, ദിവ്യ പിള്ള, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ് തുടങ്ങിയവരും ടീസറിലെത്തുന്നു.


oozham

ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറല്ല എന്ന് നേരത്തെ തന്നെ ടീം വ്യക്തമാക്കിയതാണ്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിയ്ക്കുന്നത്. ശ്യാദത്ത് സൈനുദ്ദീനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. അനില്‍ ജോണ്‍സണിന്റേതാണ് സംഗീതം.നേരത്തെ മെമ്മറീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിച്ചത്. ഒരു സസ്‌പെന്‍സ് ത്രില്ലറായിരുന്നു ചിത്രം. ആ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഊഴം എത്തുന്നത്.


-
-
-
-
-
-
English summary
Oozham Official Teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam