ജോജു ജോര്‍ജ്ജിന്റെ ഒറ്റക്കൊരു കാമുകന്‍ എത്തുന്നു! ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്! കാണൂ
ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഒറ്റക്കൊരു കാമുകന്‍. നവാഗതനായ അജിന്‍ലാലും ജയന്‍ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ടീസര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
അഭിരാമിയാണ് ചിത്രത്തില്‍ ജോജുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ലിജോമോളും ഷാലു റഹീമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എസ് കെ സുധീഷ്,ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്,കലാഭവന്‍ ഷാജോണ്‍.അരുന്ധതി നായര്‍, വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്,നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ വേഷത്തിലുളള ഷാലു റഹീമും ലിജോ മോളും ഡെയിന്‍ ഡേവിസുമായിരുന്നു ആദ്യ ടീസറിലുണ്ടായിരുന്നത്. സഞ്ജയ് ഹാരിസ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സനല്‍ രാജാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താര ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











