»   » ദുല്‍ഖറിനെ കാഴ്ചക്കാരനാക്കി താരങ്ങള്‍ക്കും മുകളില്‍ പറന്ന പറവ..! ആദ്യ വാര കളക്ഷന്‍ എത്രയെന്നോ?

ദുല്‍ഖറിനെ കാഴ്ചക്കാരനാക്കി താരങ്ങള്‍ക്കും മുകളില്‍ പറന്ന പറവ..! ആദ്യ വാര കളക്ഷന്‍ എത്രയെന്നോ?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരാധിപത്യമുണ്ടെന്ന് ആക്ഷേപം ഉയരുമ്പോഴും അതിനെ തള്ളിക്കളയുന്ന തരത്തിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കൊട്ടിഘോഷിച്ച് എത്തുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയപ്പെടുമ്പോള്‍ മികച്ച ക്രാഫ്റ്റുമായി എത്തുന്ന പുതുമുഖ ചിത്രങ്ങള്‍ തിയറ്ററില്‍ വിജയം നേടുകയാണ്.

പക പോക്കാനിറങ്ങിയ മാതൃഭൂമിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ! രാമലീല മാതൃഭൂമിയെ തിരിഞ്ഞ് കൊത്തുന്നു?

അച്ഛനെ മുത്തച്ഛനാക്കിയാല്‍ കുഴപ്പമുണ്ടോ? അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...

ഏറ്റവും ഒടുവിലായി അത് തെളിച്ച് തന്ന ചിത്രമാണ് നടന്‍ സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രം. അതിഥി വേഷത്തിലെത്തിയ ദുല്‍ഖറിന്റെ സാന്നിദ്ധ്യം ഒഴിച്ച് നിര്‍ത്തിയാല്‍ ഈ ചിത്രത്തിലൊരിടത്തും താരങ്ങളെ കാണാന്‍ സാധിക്കില്ല. എന്നിട്ടും ആദ്യ വാരം പത്ത് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.

മികച്ച തുടക്കം

താര സാന്നിദ്ധ്യമില്ലാത്ത ഒരു ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കം പറവയ്ക്ക് ലഭിച്ചു. ആദ്യ ദിനം രണ്ട് കോടിക്ക് മുകളിലാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയ കളക്ഷന്‍. രണ്ടാം ദിനവും ഇതേ കളക്ഷന്‍ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. രണ്ട് ദിവസം കൊണ്ട് 4.18 കോടിയാണ് ചിത്രം നേടിയത്.

സ്റ്റഡി കളക്ഷനില്‍ അഞ്ചാം ദിവസം

തിയറ്ററില്‍ ചിത്രം അഞ്ച് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രേക്ഷക പ്രാതിനിധ്യത്തിലോ കളക്ഷനിലോ ചിക്രത്തിന് കാര്യമായ ഇടിവ് നേരിട്ടില്ല. സ്റ്റഡി കളക്ഷന്‍ നിലനിര്‍ത്താന്‍ സാധിച്ച പറവ അഞ്ച് ദിവസം കൊണ്ട് 9.91 കോടിയാണ് നേടിയത്.

ആദ്യ വാര കളക്ഷന്‍

പറവ തിയറ്ററില്‍ എട്ട് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മൂന്ന് ചിത്രങ്ങളാണ് തിയറ്ററില്‍ എത്തിയത്. പോക്കിരി സൈമണ്‍, സ്‌പൈഡര്‍, രാമലീല എന്നീ ചിത്രങ്ങളുടെ വരവിനിടയിലും പ്രേക്ഷകര്‍ പറവയെ കൈവിട്ടില്ല. എട്ട് ദിവസം കൊണ്ട് 12.23 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയിത്.

ദുല്‍ഖറിന്റെ സാന്നിദ്ധ്യം

ദുല്‍ഖറിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ കാരണമായി എന്ന് പ്രചരണം ഉണ്ടായെങ്കിലും ദുല്‍ഖറിന്റേത് അതിഥി വേഷമാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷവും ചിത്രത്തിന്റെ കളക്ഷനില്‍ ഇടിവ് നേരിട്ടില്ല. ചിത്രത്തിന്റെ വിജയത്തില്‍ ദുല്‍ഖര്‍ ഒരു ഘടകമായില്ല.

റിലീസിന് മുമ്പേ പുറത്തായ സസ്‌പെന്‍സ്

പറവയിലെ ദുല്‍ഖര്‍ കഥാപാത്രത്തേക്കുറിച്ചുള്ള സസ്‌പെന്‍സ് റിലീസിന് മുമ്പേ പുറത്തായിരുന്നു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രത്തില്‍ 25 മിനിറ്റ് മാത്രത്തെ ദുല്‍ഖറിന്റെ കഥാപാത്രമുള്ളു. എന്നാല്‍ പോസ്റ്ററുകളില്‍ ദുല്‍ഖര്‍ നിറഞ്ഞ് നിന്നിരുന്നു.

ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം

പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ചെറുതെങ്കിലും ശക്തമായ കഥാപാത്രമായി പറവയില്‍ ദുല്‍ഖര്‍ എത്തിയത്.

സൗബിന്റെ ആദ്യ സിനിമ

സഹസംവിധായകനായി സിനിമയില്‍ എത്തിയ സൗബിന്‍ സാഹിര്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് നടനായി മാറിയത്. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ.

നിര്‍മാതാവായി അന്‍വര്‍ റഷീദ്

ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

പുതിയ റിലീസുകള്‍ തിരിച്ചടിയാകും

പൂജ റിലീസുകള്‍ റിലീസുകള്‍ തിയറ്ററിലെത്തിയതോടെ പറവയുടെ തിയറ്ററുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും കുറവ് നേരിട്ടു. 175 സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. വെള്ളിയാഴ്ച രണ്ട് ചിത്രങ്ങള്‍ക്കൂടെ റിലീസിന് എത്തുന്നതോടെ പൂജ റിലീസുകളുടെ എണ്ണം അഞ്ചാകും. ഇത് പറവയ്ക്ക് തിരിച്ചടിയാകും.

English summary
Parava eight days Kerala gross collection is 12.23 crores only.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam