»   » പാര്‍വതി മില്‍ട്ടന് മിന്നുകെട്ട്

പാര്‍വതി മില്‍ട്ടന് മിന്നുകെട്ട്

Posted By:
Subscribe to Filmibeat Malayalam

മലയാളിയോട് 'ഹലോ' പറഞ്ഞെത്തിയ പാര്‍വതി മില്‍ട്ടണ്‍ വിവാഹത്തിനൊരുങ്ങുകുന്നു. മുംബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സംഷു ലലാനിയാണ് താരസുന്ദരിയുടെ പ്രതിശ്രുത വരന്‍. ഇവര്‍ക്കിടയിലെ ദീര്‍ഘകാലസൗഹൃദം പ്രണയത്തിലേക്ക് വഴുതുകയായിരുന്നു. മുംബൈയില്‍ ഡിസംബര്‍ 29 നാണ് വിവാഹം.
തനിയ്ക്കറിയാവുന്നവരെയും തന്നോടൊപ്പം ജോലി ചെയ്ത സിനിമാക്കരെയുമെല്ലാം വിവാഹത്തിന് ക്ഷണിച്ചുകഴിഞ്ഞുവെന്ന് മില്‍ട്ടണ്‍ പറയുന്നു.

1989 ജനുവരി ഏഴിന് കാലിഫോര്‍ണിയയിലാണ് പാര്‍വതിയുടെ ജനനം. ജര്‍മന്‍കാരനായ ഷാന്‍ മെല്‍ട്ടനും പഞ്ചാബിയായ ദാരിക പ്രീതുമാണ് പാര്‍വ്വതിയുടെ അച്ഛനമമ്മാര്‍. വിദ്യാഭ്യാസ കാലം റാമ്പിലെ പതിവുമുഖമായിരുന്നു ഈ സുന്ദരി. 2004ല്‍ മിസ് ടീന്‍ ഇന്ത്യ ബേ സൗന്ദര്യമത്സരത്തില്‍ മില്‍ട്ടണ്‍ ഒന്നാമതെത്തി.

2005ല്‍ വിസ്റ്റ കോളെജില്‍ പഠിയ്ക്കവെയാണ് വെള്ളിത്തിരയിലേക്ക് പാര്‍വതിയ്ക്ക് ക്ഷണം ലഭിയ്ക്കുന്നത്. തെലുങ്ക് ചിത്രമായ വെണ്ണലയായിരുന്നു കാലിഫോര്‍ണിയക്കാരിയുടെ ആദ്യ ചിത്രം. പിന്നീട് ഏഴു തെലുങ്ക് ചിത്രങ്ങളിലും രണ്ടു മലയാള ചിത്രങ്ങളിലും പാര്‍വ്വതി അഭിനയിച്ചു.

2007 ല്‍ മോഹന്‍ലാലിന്റെ നായികയായഭിനയിച്ച 'ഹലോ' യും അതേ വര്‍ഷം തന്നെ പുറത്തു വന്ന 'ഫ്ളാഷുമാണ് പാര്‍വ്വതിയുടെ മലയാള ചിത്രങ്ങള്‍. മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രത്തിലാണ് പാര്‍വതി മില്‍ട്ടണ്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം പ്രത്യക്ഷപ്പെട്ടത്. പരസ്യചിത്രത്തിലെ നായികയെ വൈകാതെ മോഹന്‍ലാല്‍ തന്റെ അടുത്ത ചിത്രത്തിലെ നായികയാക്കുകയായിരുന്നു. ഫ്ളാഷില്‍ അതിഥിയായാണ് പാര്‍വതി മുഖം കാണിച്ചത്. തെലുങ്കിലെ 'ശ്രീമന്‍നാരായണ'യാണ് പാര്‍വ്വതിയുടെ ഏറ്റവും പുതിയ ചിത്രം.

English summary
Actress Parvathi Melton, who was recently seen on screen in the Telugu movie Srimannarayana, is all set to enter wedlock.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam