»   » പൂജയ്ക്ക് രാമലീല ഒറ്റയ്ക്കല്ല, മത്സരിക്കാന്‍ നാല് ചിത്രങ്ങള്‍ക്കൂടെ... ആര് നേടും? ദിലീപ് വീഴുമോ???

പൂജയ്ക്ക് രാമലീല ഒറ്റയ്ക്കല്ല, മത്സരിക്കാന്‍ നാല് ചിത്രങ്ങള്‍ക്കൂടെ... ആര് നേടും? ദിലീപ് വീഴുമോ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഈ വര്‍ഷത്തെ മറ്റൊരു ഉത്സവകാലം കൂടെ എത്തുകയാണ്. സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ചിത്രങ്ങളാണ് ഓണക്കാലത്ത് തിയറ്ററില്‍ എത്തിയതെങ്കില്‍ പൂജയ്ക്ക് നാല് മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴ് ചിത്രം സ്‌പൈഡറും തിയറ്ററിലെത്തുന്നു.

സൂപ്പര്‍ സ്റ്റാറിനെ വിട്ട് രഞ്ജിത്തിന് ചിന്തിക്കാനാകില്ല... പുതിയ ചിത്രത്തിലും മമ്മൂട്ടി, നായകനോ?

ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ?

അഞ്ച് ചിത്രങ്ങള്‍ പൂജ റിലീസ് ആയി എത്തുന്നുണ്ടെങ്കിലും ഏറ്റവും അധികം ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് ദിലീപ് ചിത്രം രാമലീലയേക്കുറിച്ചാണ്. രാമലീലയ്‌ക്കൊപ്പം റിലീസിനെത്തുന്ന മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയും വാര്‍ത്തകളില്‍ ഉണ്ട്.

രാമലീല

പൂജ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയം രാമലീല തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ റിലീസിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. അതേസമയം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. സെപ്തംബര്‍ 28ന് ചിത്രം തിയറ്ററിലെത്തും.

ഉദാഹരണം സുജാത

ദിലീപിനും രാമലീലയ്ക്കും എതിരായ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് രാമലീലയുടെ അതേ ദിവസം റിലീസ് പ്രഖ്യാപിച്ച് മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തിയ തമിഴ് ചിത്രം അമ്മ കണക്ക് എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍ക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫാന്റം പ്രവീണ്‍ ആണ്. സെപ്തംബര്‍ 28ന് ചിത്രം തിയറ്ററിലെത്തും.

ഷെര്‍ലക് ടോംസ്

രണ്ട് വര്‍ഷത്തിന് ശേഷം ഷാഫിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. ചോക്ലേറ്റ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിക്ക് വേണ്ടി സച്ചി തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സച്ചി-ബിജു മേനോന്‍-ഷാഫി സൗഹൃദം തന്നെയാണ് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് ഷെര്‍ലക് ടോംസ്. സെപ്തംബര്‍ 29ന് ചിത്രം തിയറ്ററിലെത്തും.

തരംഗം

ടൊവിനോയെ നായകനാക്കി നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. തമിഴ് താരം ധനുഷ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടെയാണ് തരംഗം. ടൊവിനോയ്‌ക്കൊപ്പം ബാലു വര്‍ഗീസും ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നു. സസ്‌പെന്‍ഷനിലായ പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക്. ചിത്രം സെപ്തംബര്‍ 29ന് തിയറ്ററില്‍ എത്തും.

സ്‌പൈഡര്‍

മഹേഷ് ബാബുവിനെ നായകനാക്കി എആര്‍ മുരുകദോസ് തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ബിഗ് ബജറ്റ് ദ്വിഭാഷ ചിത്രമാണ് സ്‌പൈഡര്‍. ഒരു സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ എസ്‌ജെ സൂര്യ വില്ലനായി എത്തുന്നു. വിജയ് നായകനായ കത്തി എന്ന ചിത്രത്തിന് ശേഷം എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് സ്‌പൈഡര്‍. കേരളത്തിലുള്‍പ്പെടെ ചിത്രം സെപ്തംബര്‍ 27ന് റിലീസ് ചെയ്യുന്നു.

പൂജയിലെ താരമായി സച്ചി

അന്യഭാഷ ചിത്രം ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍ തിയറ്ററില്‍ എത്തുമെങ്കിലും പൂജയിലെ താരമാകുന്നത് തിരക്കഥാകൃത്ത് സച്ചിയാണ്. സച്ചി തിരക്കഥ ഒരുക്കിയ രണ്ട് ചിത്രങ്ങളാണ് ഒരു ദിവസത്തെ ഇടവേളയില്‍ തിയറ്ററിലെത്തുന്നത്. ദിലീപ് നായകനാകുന്ന വിവാദ ചിത്രം രാമലീലയും ബിജു മേനോന്‍ ചിത്രം ഷെര്‍ഷക് ടോംസുമാണവ.

English summary
Five movies including one Tamil movie will hit the theaters on this Pooja days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam