twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേംനസീര്‍ വിടവാങ്ങിയിട്ട് മുപ്പത് വര്‍ഷം! നിത്യഹരിത നായകന്റെ ഓര്‍മ്മകളില്‍ മലയാളികള്‍! കാണൂ

    By Midhun Raj
    |

    മലയാള സിനിമയിലെ നിത്യഹരിത നായകന്‍ വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വര്‍ഷം തികയുകയാണ്. നിത്യഹരിത നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് പ്രേംനസീറിന്റേതു തന്നെയാണ്. അനശ്വര നടന്‍ വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മലയാളികളുടെ മനസില്‍ നിത്യഹരിതമായി നില്‍ക്കുകയാണ് അദ്ദേഹത്തെക്കുറിച്ചുളള ഓര്‍മ്മകള്‍. പ്രേക്ഷക മനസുകളില്‍നിന്നും മായാതെ നില്‍ക്കുന്ന നിരവധി സിനിമകള്‍ പ്രേംനസിറീനിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

    സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഒരുങ്ങുന്നു! സിനിമ ഫെബ്രുവരിയില്‍സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഒരുങ്ങുന്നു! സിനിമ ഫെബ്രുവരിയില്‍

    1952ല്‍ മരുമകള്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടന്‍ വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിലെ മുന്‍നിര നായകനടന്‍മാരില്‍ ഒരാളായി ഉയര്‍ന്നത്. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍താരം കൂടിയായിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പ്രേംനസീറിന്റെ മിക്ക സിനിമകളും മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തവയായിരുന്നു.

    പച്ചയായ മനുഷ്യന്‍

    പച്ചയായ മനുഷ്യന്‍

    വലിയ താരം എന്നതിലുപരി പച്ചയായ മനുഷ്യനായിരുന്നു പ്രേംനസീര്‍. സഹപ്രവര്‍ത്തകരോടെല്ലാം നല്ല ബന്ധം കാത്തുസൂക്ഷിച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. സത്യന്‍,ജയന്‍,മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍,തിക്കുറിശ്ശി, ഉമ്മര്‍,അടൂര്‍ ഭാസി തുടങ്ങിയവരെല്ലാം ആ കാലത്ത് പ്രേംനസീറിനൊപ്പം തിളങ്ങിയ താരങ്ങളായിരുന്നു. പ്രേംനസീറിന്റെ മിക്കവാറും സിനിമകള്‍ നിര്‍മ്മിച്ചിരുന്നത് ഉദയ,മേരിലാന്‍ഡ് സ്റ്റുഡിയോസ് ആയിരുന്നു.

    അബ്ദുള്‍ ഖാദര്‍ പ്രേംനസീറായത്

    അബ്ദുള്‍ ഖാദര്‍ പ്രേംനസീറായത്

    ചിറിഞ്ഞിക്കല്‍ അബ്ദുള്‍ ഖാദര്‍ പ്രേംനസീറായത്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സിനിമയായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു. കുഞ്ചാക്കോയും കെവി കോശിയും നടന്‍ തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുളള പ്രേംനസീറിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീര്‍ എന്ന പേര് സംവിധായകന്‍ കുഞ്ചാക്കോയാണ് പ്രേംനസീര്‍ എന്നാക്കി മാറ്റിയത്.

    പ്രേംനസീര്‍ എന്ന താരം

    പ്രേംനസീര്‍ എന്ന താരം

    നസീറിനു മുന്‍പും പിന്‍പും നടന്മാര്‍ നിരവധി വന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായിരുന്നില്ല. 720 സിനിമകളില്‍ നായകനായി അഭിനയിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ നടനായിരുന്നു പ്രേംനസീര്‍. 672 മലയാള സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 56 തമിഴ് ചിത്രങ്ങളിലൂം 21 തെലുങ്ക് സിനിമകളിലും 32 കന്നഡ സിനിമകളിലും അഭിനയിച്ചു. 1978ല്‍ 41 സിനിമകളും 1979ല്‍ അദ്ദേഹത്തിന്റെ 39 ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. എറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡായിരുന്നു പ്രേംനസീറിന് ലഭിച്ചിരുന്നത്. നടി ഷീലയുമൊത്ത് 130 സിനിമകളിലാണ് അദ്ദേഹം ഒന്നിച്ച് അഭിനയിച്ചിരുന്നത്. ഇതും ഒരു സര്‍വ്വകാല റെക്കോര്‍ഡ് തന്നെയാണ്.

    ശ്രദ്ധേയമായ സിനിമകള്‍

    ശ്രദ്ധേയമായ സിനിമകള്‍

    36 കൊല്ലമാണ് എതിരില്ലാതെ അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞുനിന്നത്. അറുപത്തി മൂന്നാമത്തെ വയസിലും ചുറുചുറുക്കുളള നടനായി പ്രേംനസീര്‍ വെള്ളിത്തിരയില്‍ തിളങ്ങിനിന്നു. ഷീല കഴിഞ്ഞാല്‍ നസീറിനൊപ്പം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത് ജയഭാരതി ആയിരുന്നു. ഇരുട്ടിന്റെ ആത്മാവ്, പരീക്ഷ, സിഐഡി,ഭാര്‍ഗവി നിലയം, ഓടയില്‍നിന്നും, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷക മനസുകളില്‍നിന്നും ഇന്നും മായാതെ കിടക്കുന്ന പ്രേംനസീറീന്റെ സിനിമകളാണ്.

    യേശുദാസിനൊപ്പമുളള കെമിസ്ട്രി

    യേശുദാസിനൊപ്പമുളള കെമിസ്ട്രി

    പ്രേംനസീറിന്റെ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു യേശുദാസിന്റെ ശബ്ദത്തിലുളള പാട്ടുകള്‍. നസീര്‍ പാടി അഭിനയിക്കുമ്പോള്‍ പാട്ടിലേക്ക് അദ്ദേഹം ഇഴുകിയിറങ്ങിച്ചെന്നിരുന്നു. പ്രേംനസീറിന്റെ മിക്ക സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂം ഗാനഗന്ധര്‍വ്വന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. അക്കാലത്ത് പ്രശസ്തമായ പല പാട്ടുകളും യേശുദാസിന്റെ ശബ്ദത്തിലൂടെ കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുന്ന രൂപം നസീറിന്റെത് ആയിരുന്നു. 1989ജനുവരി 16ന് പ്രേംനസീര്‍ ലോകത്തോട് വിടവാങ്ങിയപ്പോള്‍ അദ്ദേഹം മരിച്ചെന്ന് വിശ്വാസിക്കാന്‍ ആര്‍ക്കുമായിരുന്നില്ല. വികാരനിര്‍ഭരമായൊരു വിടവാങ്ങല്‍ ചടങ്ങായിരുന്നു അദ്ദേഹത്തിനായി സഹപ്രവര്‍ത്തകരും കുടുംബവും നല്‍കിയത്.

    പേട്ടയിലെ ആ പഞ്ച് ഡയലോഗ് പറഞ്ഞ് കാര്‍ത്തിക്കിനൊപ്പം തലൈവര്‍! വീഡിയോ വൈറല്‍! കാണൂപേട്ടയിലെ ആ പഞ്ച് ഡയലോഗ് പറഞ്ഞ് കാര്‍ത്തിക്കിനൊപ്പം തലൈവര്‍! വീഡിയോ വൈറല്‍! കാണൂ

    പൃഥ്വിരാജിന്റെ 9 സൂര്യയ്ക്ക്! സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക്‌പൃഥ്വിരാജിന്റെ 9 സൂര്യയ്ക്ക്! സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക്‌

    English summary
    prem nazeer's 30th death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X