'മമ്മൂട്ടി പറഞ്ഞു, അച്ഛനെ വിചാരിച്ച് അഭിനയിച്ചു തുടങ്ങി'
ഫയര്‍മാന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒരു താരോദയം കൂടെ ഉദിച്ചു. രതീഷിന്റെ മകന്‍ പത്മരാജന്‍! രതീഷ് പുതിയ രൂപത്തില്‍ വെള്ളിത്തിരയില്‍ എത്തിയതുപോലെയുണ്ടായിരുന്നു പത്മരാജിനെ ആദ്യം സ്‌ക്രീനില്‍ കണ്ടപ്പോള്‍. അച്ഛന്‍ അഭിനയിച്ച് അനശ്വരമാക്കിയ വില്ലന്‍ വേഷങ്ങള്‍ കണ്ടു വളര്‍ന്ന പത്മരാജിന്, അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളോട് തന്നെയായിരുന്നു താത്പര്യം.
അച്ഛന്‍ നായകതനായ അധികം സിനിമകള്‍ കണ്ടിട്ടില്ലെന്നാണ് പത്മരാജന്‍ പറയുന്നത്. മോഹന്‍ തോമസിനെയാണ് അച്ഛന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ഏറെ ഇഷ്ടം. അങ്ങനെ വില്ലന്‍ വേഷങ്ങളില്‍ താത്പര്യം തോന്നിയതുകൊണ്ടാണ് ഫയര്‍മാനില്‍ വില്ലനായി തന്നെ പ്രത്യക്ഷപ്പെട്ടത്. മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ സഹോദരി പാര്‍വ്വതി രതീഷും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകാണ്. അങ്ങനെ പാര്‍വ്വതിയ്‌ക്കൊപ്പം ഫോട്ടോ ഷൂട്ടിന് പോയപ്പോഴാണ് പത്മരാജിനു സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയത്.

അവിടെ വച്ച് പത്മരാജിന്റെയും ഒന്ന് രണ്ട് ഫോട്ടോകള്‍ എടുത്തിരുന്നു. അത് ഫയര്‍മാന്റെ നിര്‍മാതാവ് കാണാന്‍ ഇടയായി. അദ്ദേഹം സംവിധായകന്‍ ദീപുകരുണാകരനെ കാണിച്ചു. അതിനു മുമ്പ് നല്ലൊരു വേഷം ചോദിച്ച് മമ്മൂട്ടിയ്ക്ക് മെസേജ് അയച്ചിരുന്നു. അച്ഛനുമായി നല്ല അടുപ്പമായിരുന്നു മമ്മൂക്കയ്ക്ക്. അച്ഛന്‍ മരിച്ചതിന് ശേഷവും അമ്മ അത് നിലനിര്‍ത്തി പോന്നിരുന്നു. അങ്ങനെ ദീപുകരുണാകരന്‍ തന്റെ ഫോട്ടോ മമ്മൂക്കയ്ക്ക് കാണിച്ചു കൊടുക്കുകയും സന്തോഷത്തോടെ മമ്മൂട്ടി വളിയ്ക്കുകയുമായിരുന്നു.
ആദ്യമായി അഭിനയിക്കാന്‍ പോകുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നത്രെ. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ എല്ലാം പോയി. എല്ലാവരും നല്ല സ്‌നേഹത്തോടെയാണ് പെരുമാറിയത്. പ്രത്യേകിച്ച് മമ്മൂക്ക. കൂടെ അഭിനയിക്കുന്നവരെ എത്രത്തോളം കംഫര്‍ട്ടബിളാക്കാമോ അത്രയും കംഫര്‍ട്ടബ്ള്‍ ആക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം പറഞ്ഞതുപോലെ അച്ഛനെ മനസ്സില്‍ വിചാരിച്ച് അഭിനച്ചു തുടങ്ങിയപ്പോള്‍ പേടിയൊക്കെ പോയി. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്- പത്മരാജ് പറഞ്ഞു.


Click it and Unblock the Notifications











