»   » മമ്മൂട്ടിയും പൃഥ്വിയും നേര്‍ക്കുനേര്‍

മമ്മൂട്ടിയും പൃഥ്വിയും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj-Mammootty clash
ചെറിയൊരു ഇന്റര്‍വെല്ലിനൊടുവില്‍ മോളിവുഡില്‍ ഒരു സ്റ്റാര്‍വാഴ്‌സിന് അരങ്ങൊരുങ്ങുന്നു ഒക്ടോബര്‍ 19ന് ലാല്‍ജോസിന്റെ അയാളും ഞാനും തിയറ്ററുകളിലെത്തുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമലയാണ്.

ലാല്‍ജോസ് ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനെങ്കില്‍ വെള്ളിമലയിലെ ജവാനായെത്തുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണ്. ഒരുകാലത്ത് ലാലു സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അനൂപിന്റെ ആദ്യ സംവിധാന സംരംഭമാണ് ജവാന്‍ ഓഫ് വെള്ളിമല.

എന്നാലീ ഗുരുശിഷ്യ ബന്ധമൊന്നും ബോക്‌സ്ഓഫീസില്‍ കാണുമെന്ന് ആരും പ്രതീക്ഷിയ്ക്കുന്നില്ല. സാധ്യമായ എല്ലാ വിധത്തിലുമുള്ള പ്രചാരണങ്ങളാണ് സിനിമകളുടെ അണിയറക്കാര്‍ നല്‍കുന്നത്. രണ്ട് സിനിമയുടെ ഗാനങ്ങളും ഇതിനോടകം തരംഗമായി കഴിഞ്ഞു.

ലാല്‍ജോസ്-പൃഥ്വി ടീമിന്റെ മെഗാഹിറ്റായ ക്ലാസ്‌മേറ്റ്‌സിനെ ഓര്‍മിപ്പിയ്ക്കുന്ന രീതിയിലാണ് അയാളും ഞാനും പ്രമോ രംഗങ്ങള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. അതേസമയം ജവാന്‍ ഓഫ് വെള്ളിമലയിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടിലെത്തിക്കഴിഞ്ഞു.

അതേസമയം തങ്ങള്‍ക്കിടയില്‍ ഒരു പോരില്ലെന്നാണ് അനൂപ് കണ്ണന്‍ പറയുന്നത്. ഗുരുവിനെ എങ്ങനെ എതിരാളിയായി കാണുമെന്നും ഇദ്ദേഹം ചോദിയ്ക്കുന്നു. ജവാന്‍ ഓഫ് വെള്ളിമല അംഗീകരിയ്ക്കപ്പെട്ടാല്‍ അത് ലാല്‍ ജോസിന് കൂടിയുള്ളതാണ്. പിന്നെന്തിന് ഒരു പോര്? അനൂപ് ചോദിയ്ക്കുന്നു....

English summary
All is set for the big battle that is happening this weekend in Mollywood. Lal Jose' Prithviraj starrer Ayalum Njanum Thammil hits the screens on Oct 19

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam