»   » ഇങ്ങനെ ഒരു സിനിമ ഉണ്ടോ? ഡെട്രോയിറ്റ് ക്രോസിങിനെ കുറിച്ച് പൃഥ്വിരാജ്

ഇങ്ങനെ ഒരു സിനിമ ഉണ്ടോ? ഡെട്രോയിറ്റ് ക്രോസിങിനെ കുറിച്ച് പൃഥ്വിരാജ്

By: Sanviya
Subscribe to Filmibeat Malayalam

ജീത്തു ജോസഫിന്റെ ഊഴത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും ഒരു ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വമ്പന്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്. ഒരു ബഹുഭാഷാ ചിത്രം കൂടിയായ ഡെട്രോയിറ്റ് ക്രോസിങ് സംവിധാനം ചെയ്യുന്നത് നിര്‍മല്‍ സഹദേവാണ്.

എന്നാല്‍ ഇതുപോലൊരു ചിത്രം മുമ്പ് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പ്രത്യേകതകള്‍ പങ്കു വച്ചത്. ജീവിതത്തിലെ ഇരുണ്ട, ഹിംസാത്മകമായ വശത്തെ കുറിച്ച് പറയുന്ന ഒരു ചിത്രം, നാട്ടില്‍ നിന്ന് അകന്നു കഴിയുന്നവരുടെ ചിത്രം, പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്നു.

മലയാളത്തില്‍ ഉണ്ടോ

ഇത്തരത്തില്‍ ഒരു ചിത്രം മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുന്നു.

ചിത്രീകരണം

പൂര്‍ണമായും അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിലാണ് ചിത്രീകരണം. ഇവടങ്ങളില്‍ സജീവമായ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്.

നിര്‍മല്‍ സഹദേവ്

ശ്യാമ പ്രസാദിന്റെ ഇവിടെ, അബി വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച നിര്‍മല്‍ സഹദേവ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

ബഹുഭാഷാ ചിത്രം

മലയാളം,തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡില്‍ നിന്ന്

ബോളിവുഡില്‍ നിന്നാണ് ചിത്രത്തിലേക്ക് നായികമാരെ പരിഗണിക്കുന്നത്. നായികമാര്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പൃഥ്വിയുടെ ഫോട്ടോസിനായി

English summary
Prithviraj facebook post detroti crossing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam