പൃഥ്വിയുടെ രണം തിയ്യേറ്ററുകള്‍ കീഴടക്കുന്നു! തരംഗമായി പുതിയ ട്രെയിലര്‍! കാണൂ

By Midhun

പൃഥ്വിരാജിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് രണം. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ടായിരുന്നു ചിത്രം നേരത്തെ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മൈസ്‌റ്റോറി,കൂടെ എന്നീ ചിത്രങ്ങള്‍ക്കു ശേഷമായിരുന്നു പൃഥ്വിരാജിന്റെ പുതിയ സിനിമയെത്തിയിരുന്നത്. നേരത്തെ ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രളയം കാരണം സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു.

സെപ്റ്റംബര്‍ ആറിന് തിയ്യേറ്ററുകളിലെത്തിയ രണത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഏറെനാള്‍ക്കു ശേഷമുളള പൃഥ്വിയുടെ ആക്ഷന്‍ ചിത്രമായാണ് രണം എത്തിയിരുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ട്രെയിലര്‍ കൂടി സമുഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

രണം

രണം

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ നിര്‍മ്മല്‍ സഹദേവ് ഒരുക്കിയ ചിത്രമായിരുന്നു രണം. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ റീലിസ് ചിത്രമായിട്ടെത്തിയ ചിത്രം കൂടിയായിരുന്നു രണം. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ടൊവിനോ തോമസിന്റെ തീവണ്ടിക്കാപ്പമാണ് പൃഥ്വിയുടെ രണവും തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ടീസറിന് ലഭിച്ച സ്വീകാര്യത

ടീസറിന് ലഭിച്ച സ്വീകാര്യത

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. രണത്തിന്റെ ആദ്യ ടീസറിനു പിന്നാലെ രണ്ടും മൂന്നും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം നേരത്തെ തിയ്യേറ്ററുകളിലെത്തിയിരുന്നത്. 150 ഓളം തിയ്യേറ്ററുകളിലായിരുന്നു ചിത്രം കേരളത്തില്‍ മാത്രമായി പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആദ്യം ദിനം മുതല്‍ മള്‍ട്ടിപ്ലക്‌സുകളിലടക്കം മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മോശമല്ലാത്ത കളക്ഷനും ചി്ത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ടൊവിനോ തോമസിന്റെ തീവണ്ടിയാണ് പൃഥ്വിരാജിന്റെ രണത്തിന് എതിരാളിയായി തിയ്യേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളോടെയാണ് രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ മുന്നേറുന്നത്.

പ്രേക്ഷക പ്രതികരണങ്ങള്‍

പ്രേക്ഷക പ്രതികരണങ്ങള്‍

മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. വിദേശ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമായിരുന്നു രണം. എന്നാല്‍ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലായിരുന്നു ചിത്രമൊരുക്കിയിരുന്നത്. സാങ്കേതിക തികവ് കൊണ്ട് ചിത്രം ഏറെ മികച്ചുനില്‍ക്കുന്നുവെന്നും ചിത്രം കണ്ട ആളുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു.

പുതിയ ട്രെയിലര്‍

പുതിയ ട്രെയിലര്‍

തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ട്രെയിലറിലുണ്ടായിരുന്നത്.അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുളള ചില തമിഴ് സ്ട്രീറ്റ് ഗ്യാങ്ങുകളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X