For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ നിയന്ത്രിക്കാന്‍ കെച്ച കെംമ്പഡ്കി! ഡിങ്കനും സംഘവും ബാങ്കോക്കിലേക്ക് പോവുന്നത് വെറുതെയല്ല!

  |

  ദിലീപിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് രാമചന്ദ്രബാബു പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. വ്യക്തി ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ താരത്തിന്റെ സിനിമാജീവിതത്തെ ബാധിക്കുമോയെന്നായിരുന്നു പലരും ആശങ്കപ്പെട്ടത്. കരിയറില്‍ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായി മാറിയ രാമലീല റിലീസ് ചെയ്തത് അതേ പ്രതിസന്ധി സമയത്തായിരുന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം. ബഹിഷ്‌ക്കരണ ഭീഷണികള്‍ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പിന്നീട് തിയേറ്ററുകളിലേക്കെത്തിയ കമ്മാരസംഭവം പ്രതീക്ഷിച്ചത്ര ഗംഭീരമായിരുന്നില്ലെന്നുള്ള വിലയിരുത്തലുകളായിരുന്നു ലഭിച്ചത്.

  പ്രണയമുണ്ട്! വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല! അരിസ്റ്റോ സുരേഷിന്‍റെ വെളിപ്പെടുത്തല്‍!കാണൂ

  കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരം രണ്ട് വേഷത്തിലെത്തുന്ന പ്രൊഫസര്‍ ഡിങ്കന്‍ അവസാന ഘട്ട ചിച്രീകരണത്തിലേക്ക് കടക്കുകയാണ്. വിദേശത്ത് വെച്ചുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി നായകനും സംവിധായകനും ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ വിദേശത്തേക്ക് പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന് വിദേശത്തേക്ക് പോവാന്‍ അനുമതി ലഭിച്ചത്. ബാങ്കോക്കിലേക്കാണ് സംഘം പോവുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് താരം കോടതിയെ സമീപിച്ചിരുന്നു. ബാങ്കോക്ക് ചിത്രീകരണത്തിന്റെ പ്രധാന പ്രത്യേകതകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഭുവനേശ്വരി ബിഗ് ബോസിനോട് നന്ദി പറഞ്ഞു! ശ്രീശാന്തിന്റെ മനസ്സിലെ കറുത്ത ദിനം! ട്വീറ്റ് വൈറലാവുന്നു!

  ബാങ്കോക്കിലേക്ക് പോവുന്നു

  ബാങ്കോക്കിലേക്ക് പോവുന്നു

  പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങിനായി ദിലീപും സംഘവും ബാങ്കോക്കിലേക്ക് പോവുകയാണ്. നവംബര്‍ 15 മുതല്‍ ജനുവരി 5 വരെയാണ് താരം വിദേശത്തേക്ക് പോവാനുള്ള അനുമതി ചോദിച്ചത്. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. നേരത്തെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും വിദേശത്തുനിന്നും ചിത്രീകരിക്കുന്ന രംഗങ്ങള്‍ മാറ്റി വെച്ചിരിക്കുകയായിരുന്നു. ഡിങ്കനെന്ന മാജിക്കുകാരനായും ദീപുവെന്ന സാധാരണക്കാരാനായും ദിലീപ് എത്തുന്ന ചിത്രമാണിത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന് താരം വ്യക്തമാക്കിയിരുന്നു.

  ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍

  ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍

  ആക്ഷനും പ്രണയവും കോമഡിയുമെല്ലാം ഇടകലര്‍ന്ന, കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. കാര്‍ ചെയ്‌സിങ്ങ് അടക്കമുള്ള സാഹസിക രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോയവും അവതരണവുമായാണ് ഇത്തവണ താരമെത്തുന്നത്. സിനിമയുടെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ അവസാന ഘട്ട ചിച്രീകരണമാണോ ഇതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അപ്രതീക്ഷിതമായ ചില സംഭവങ്ങളെത്തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്.

  നിയന്ത്രിക്കാനായി കെച്ച കെംമ്പഡ്കി

  നിയന്ത്രിക്കാനായി കെച്ച കെംമ്പഡ്കി

  വിഖ്യാത സ്റ്റണ്ട് കോറിയോഗ്രാഫറായ കെച്ച കെംമ്പഡ്കിയാണ് ചിത്രത്തിന്റെ ആക്ഷന്‍ നിയന്ത്രിക്കുന്നത്. ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മലയാള സിനിമയാണിത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ആക്ഷന്‍ നിയന്ത്രിക്കുന്നതും ഇദ്ദേഹമാണ്. തായ്‌ലന്‍ഡില്‍ നിന്നുള്ള സാങ്കേതിത പ്രവര്‍ത്തകരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സിനിമയിലെ ഫൈറ്റ് രംഗങ്ങള്‍ക്കായി 3 ഹെലികോപ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  നായികയായി നമിത പ്രമോദ്

  നായികയായി നമിത പ്രമോദ്

  നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയ നമിതയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവും ഈ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്. മുന്‍നിര താരങ്ങളും സംവിധായകരമുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കാല നായികയായ സുമലതയുടെ ഛായയുണ്ട് നമിതയ്‌ക്കെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ദിലീപിനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

  ഗാനരംഗങ്ങള്‍ പട്ടായയില്‍

  ഗാനരംഗങ്ങള്‍ പട്ടായയില്‍

  നമിത പ്രമോദ് ഉള്‍പ്പെടുന്ന ഗാനരംഗങ്ങള്‍ പട്ടായയിലാണ് ചിത്രീകരിക്കുന്നത്. രജനീകാന്ത് ചിത്രമായ 2.0 ത്രീഡി ക്യാമറാ ക്രൂവാണ് പ്രൊഫസര്‍ ഡിങ്കന് പിന്നിലും അണിനിരക്കുന്നത്. റാഫിയാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീപ് മൂന്ന് വേഷത്തിലെത്തിയേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയുമായാണ് തന്റെ വരവെന്ന് താരം വ്യക്തമാക്കിയിരുന്നു.

  English summary
  Dileep joins to Professor Dinkan foreign shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X