»   » പൊളിച്ച് മച്ചാ പുച്ഛം; പുതിയ മ്യൂസിക്കല്‍ ആല്‍ബം കാണാം

പൊളിച്ച് മച്ചാ പുച്ഛം; പുതിയ മ്യൂസിക്കല്‍ ആല്‍ബം കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളികളുടെ പുച്ഛം വിഷയമാക്കി ഒരു മ്യൂസിക്കല്‍ ആല്‍ബം. യുവഗായകരായ ശ്രീനാഥും വിദ്യാ ശങ്കറും ചേര്‍ന്നാണ് പുച്ഛം എന്ന മ്യൂസിക്കല്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത്.

വിദ്യ ശങ്കര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ശ്രീനാഥാണ്. ഗാനത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ രമേഷ് പിഷാരഡിയും പുച്ഛത്തില്‍ പങ്കാളിയായിട്ടുണ്ട്.

rameshpisharadi

വിദ്യാ ശങ്കറും ശ്രീനാഥും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീനാഥും നിഖില്‍ രാജും ചേര്‍ന്നാണ്. എന്തിനെയും പുച്ഛത്തോടെ കാണാനാണ് മലായാളികള്‍ക്ക് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് തന്നെ പുച്ഛത്തെ ആക്ഷേപ ഹാസ്യത്തിന്റെ മോഡലില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഈ യുവഗായകര്‍ ചേര്‍ന്ന്.

സംഗീതത്തിനൊന്നും ഒരു പ്രധാന്യവും കൊടുത്തിട്ടില്ലന്നും, ഒരു ഓളം ഉണ്ടാക്കുന്ന ട്യൂണുകളാണ് ഗാനത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ഗായകരില്‍ ഒരാളായ ശ്രീനാഥ് പ്രമുഖ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

English summary
new musical album named pucham by sreenath and vidhya sankar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam