»   » രാജീവ് പിള്ളയ്ക്കും വ്യാജന്‍ ശല്യം

രാജീവ് പിള്ളയ്ക്കും വ്യാജന്‍ ശല്യം

Posted By:
Subscribe to Filmibeat Malayalam
Rajeev Pillai
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ വ്യാജന്‍മാര്‍ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. പല സെലിബ്രിറ്റികളുടേയും പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അവരുടെ അടുത്ത സുഹൃത്തുക്കളെ വരെ കെണിയില്‍ വീഴ്ത്തുന്ന വ്യാജന്‍മാര്‍ അടുത്തിടെ പണി കൊടുത്തത് നടനും മോഡലുമായ രാജീവ് പിള്ളയ്ക്കാണ്.

പത്തോളം വ്യാജന്‍മാരാണ് രാജീവിന്റെ പേരില്‍ ഫേസ് ബുക്കില്‍ കയറി വിളയാടുന്നത്. വ്യാജന്‍ ശല്യം അവസാനിപ്പിക്കാന്‍ സൈബര്‍ സെല്ലിനെ ശരണം പ്രാപിച്ചിരിക്കുകയാണ് രാജീവ്.

ഫേസ് ബുക്കില്‍ സ്വന്തമായി രാജീവിന് ഒരു അക്കൗണ്ട് ഉണ്ട്. രാജീവ് ഗോവിന്ദ പിള്ള എന്ന പേരിലുള്ള ഈ അക്കൗണ്ടിലെ പ്രൊഫൈല്‍ നെയിം ഉപയോഗിക്കുന്ന വ്യാജനാണ് കഥയിലെ പ്രധാന വില്ലന്‍. വ്യാജന്‍ ഈ അക്കൗണ്ടുപയോഗിച്ച് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കുകയാണെന്ന് രാജീവ് പറയുന്നു.  ഇതെ പറ്റി തന്റെ ചില പെണ്‍ സുഹൃത്തുക്കള്‍ പരാതി പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നും രാജീവ്. 

ഉടന്‍ തന്നെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനൊടുവില്‍ വ്യാജന്‍ വലയിലാകുമെന്ന പ്രതീക്ഷയിലാണ് താരം.

English summary
Noted actor Rajeev Govinda Pillai today cautioned against a fake Facebook account in his name.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam