»   » പൂര്‍ണനഗ്നയായ സ്ത്രീ സൈക്കിളില്‍.. സെക്‌സി ദുര്‍ഗ്ഗയിലെ നായികയ്ക്ക് കിട്ടിയ സന്ദേശം

പൂര്‍ണനഗ്നയായ സ്ത്രീ സൈക്കിളില്‍.. സെക്‌സി ദുര്‍ഗ്ഗയിലെ നായികയ്ക്ക് കിട്ടിയ സന്ദേശം

By: Rohini
Subscribe to Filmibeat Malayalam

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ. നിരൂപകപ്രശംസയും നേടിയ ചിത്രത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചു. എന്നാല്‍ കണ്ണിന് തിമിരം ബാധിച്ച ചിലര്‍ക്ക് ആ സിനിമയുടെ പേരിലുള്ള ഇക്കിളിപ്പെടുത്തുന്ന വാക്കിനെ മാത്രമേ ഇപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു.

പോണ്‍ വീഡിയോ ക്ലിപ്പുകള്‍ അയച്ചു, സുഹൃത്തുക്കള്‍ പോലും എന്നെ പോണ്‍ താരമാക്കി എന്ന് രാജശ്രീ


കലാപരമായി ഏറെ മുന്നിട്ടു നില്‍ക്കുന്ന സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗയില്‍, ദുര്‍ഗ്ഗ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത് രാജശ്രീ ദേശ്പാണ്ഡെയാണ്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ പല വിലക്കുകളും വിമര്‍ശനങ്ങളും രാജശ്രീയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.


സോഷ്യല്‍ മീഡിയ ആക്രമണം

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയും ചിലര്‍ ഈ സിനിമയുടെ പേര് പറഞ്ഞ് നടിയ്ക്ക് നേരെ തിരിയുന്നു. സെക്‌സി ദുര്‍ഗ്ഗ എന്ന പേരാണ് ഈ സോഷ്യല്‍ മീഡിയ ഞരമ്പ് രോഗികകളുടെ ഉറക്കം കളയുന്നത്.


കിട്ടിയ സന്ദേശം

ഒരു സ്ത്രീ പൂര്‍ണമായും നഗ്നയായി സൈക്കിളില്‍ ഇരിക്കുന്ന ചിത്രത്തിന് രാജശ്രീയുടെ മുഖം മോര്‍ഫ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. അശ്ലീലമായ പ്രയോഗങ്ങളും ചിത്രത്തിനൊപ്പം അയച്ചിട്ടിട്ടുണ്ട്.


രാജശ്രീയുടെ മറുപടി

ആ ഫേസ്ബുക്ക് ചാറ്റിന്റെ പൂര്‍ണ രൂപം, ഫോട്ടോ സഹിതം സ്‌ക്രീന്‍ പ്രിന്റെടുത്ത് രാജശ്രീ ദേശ്പാണ്ഡെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സിനിമയ്ക്ക് എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള അവാര്‍ഡും കിട്ടുന്നുണ്ട് എന്ന് രാജശ്രീ പറയുന്നു.


സനല്‍ പിന്തുണച്ചു

രാജശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും തന്റെ നായിയകയ്ക്ക് പിന്തുണ അറിയിച്ചു.


വ്രണപ്പെടുത്തിയോ..

ദുര്‍ഗ്ഗ എന്ന ദേവിയുടെ പേരിനൊപ്പം 'സെക്‌സി' എന്ന വാക്ക് ഉപയോഗിച്ചതിന് മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് നേരത്തെ ചിലര്‍ രംഗത്തെത്തിയിരുന്നു. ആ സന്ദേശവും രാജശ്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്.


ഇതാണ് ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് രാജശ്രീ ദേശ്പാണ്ഡെയുടെ ഫേസ്ബുക്ക് പോസ്റ്റ്.
English summary
Rajshri Deshpande's reaction over the ugly message from facebook about her film ' Sexy Durga '
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam