»   » ദിലീപ് ജയിലിലായാലെന്താ, രാമനുണ്ണി പൊളിക്കുകയല്ലേ.. രാമലീല ആദ്യദിവസത്തെ കലക്ഷന്‍

ദിലീപ് ജയിലിലായാലെന്താ, രാമനുണ്ണി പൊളിക്കുകയല്ലേ.. രാമലീല ആദ്യദിവസത്തെ കലക്ഷന്‍

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നായകന്‍ ജയിലില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് രാമലീല എന്ന ചിത്രം തിയേറ്ററിലെത്തിയത്. രണ്ടും കല്‍പിച്ച് തിയേറ്ററിലെത്തിയ ചിത്രം ജനം സ്വീകരിച്ചു. സാമ്പത്തികമായും ദിലീപിന് ആശ്വാസമാണ് രാമലീല.

എല്ലാത്തിനുമപ്പുറം ഞാന്‍ നന്ദി പറയുന്നത് ഒരാളോടാണ്, രാമലീലയുടെ സംവിധായകന്‍ പറയുന്നു


അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം രണ്ട് കോടിയിലധികം ഗ്രോസ് കലക്ഷന്‍ നേടി.


കേരളത്തില്‍ മാത്രം

129 തിയേറ്ററുകളിലായിട്ടാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. 129 തിയേറ്ററുകളില്‍ നിന്നായി 2.13 കോടി രൂപയാണ് ആദ്യ ദിവസം രാമലീല നേടിയത്. തിയേറ്ററിന്റെ എണ്ണവും കലക്ഷനും നോക്കുമ്പോള്‍ ഇത് ഗംഭീര തുടക്കമാണ്.


പ്രതികൂല സാഹചര്യം

തീര്‍ത്തുമൊരു പ്രതികൂല സാഹചര്യത്തിലാണ് ദിലീപിന്റെ രാമലീല തിയേറ്ററിലെത്തിയത്. നവാഗതനായ സംവിധായകന്‍... നായകന്‍ പീഡന കേസില്‍ അറസ്റ്റില്‍.. പൊളിട്ടിക്കല്‍ ത്രില്ലര്‍.. റിലീസിങ് തടസ്സം.. തുടങ്ങി എല്ലാ വെല്ലുവിളികളെയും മറികടന്നാണ് ഇന്നലെ (സെപ്റ്റംബര്‍ 28) ചിത്രം തിയേറ്ററിലെത്തിയത്.


മികച്ച പ്രതികരണം

തിരക്കഥയുടെ ബലവും സംവിധാന മികവും അഭിനയവും കൊണ്ട് മികച്ച പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രമാണ് രാമലീല എന്നാണ് പ്രേക്ഷകാഭിപ്രായം. നിലവിലെ ദിലീപിന്റെ അവസ്ഥയുമായി സിനിമയ്ക്ക് ഏറെ സാമ്യതകളുണ്ട് എന്നതും പ്രത്യേകതയാണ്.


നാല് വര്‍ഷത്തെ കഷ്ടപ്പാട്

അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ നാല് വര്‍ഷത്തെ സ്വപ്‌നമാണ് രാമലീല എന്ന ചിത്രം. ദിലീപിന്റെ അറസ്റ്റോടെ സിനിമ റിലീസ് ചെയ്യാന് കഴിയാതെ പോവുമോ എന്ന ഭയം അരുണിനുണ്ടായിരുന്നു.


വന്‍ തിരക്ക്

2 കോടിയിലധികം കേരളത്തില്‍ നിന്ന് മാത്രം വാരിയ ചിത്രത്തിന്റെ കേരളത്തിന് പുറത്തുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. രണ്ട് ദിവസത്തെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പോലും വിറ്റു തീര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.


ദിലീപിന്റെ പ്രതികരണം

ചിത്രം ഗംഭീര വിജയമായി എന്ന് ജയിലില്‍ കിടക്കുന്ന ദിലീപിനോട് സംവിധായകനും നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചെന്ന് പറയുമ്പോള്‍ നടന്‍ പൊട്ടിക്കരയുകയായിരുന്നുവത്രെ.


English summary
Ramaleela first day collection in Kerala
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam