»   » അങ്ങനെ മാത്തുക്കുട്ടിയിലൂടെ രഞ്ജിത്ത് കൂവലും നേടി

അങ്ങനെ മാത്തുക്കുട്ടിയിലൂടെ രഞ്ജിത്ത് കൂവലും നേടി

Posted By:
Subscribe to Filmibeat Malayalam

ഈ റംസാന്‍ ഒരുപേക്ഷേ മലയാളത്തിലെ നമ്പര്‍വണ്‍ സംവിധായകക്കൂട്ടത്തില്‍ ഒരാളായ രഞ്ജിത്തിന് മറക്കാനാവാത്തതായിരിക്കും. കാരണം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയ രഞ്ജിത്ത് ഒരുക്കിയ കടല്‍കടന്നൊരുമാത്തുക്കുട്ടിയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ അത്രയേറെയാണ്. ഇന്നുവരെ ഒരു രഞ്ജിത്ത് ചിത്രത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്ത രൂക്ഷവിമര്‍ശനമാണ് ചിത്രത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

രഞ്ജിത്ത് മറ്റൊരു സത്യന്‍ അന്തിക്കാടായി അധപതിയ്ക്കുകയാണെന്നും രഞ്ജിത്തിന്റെ സ്റ്റോക്ക് തീരുകയാണെന്നും തുടങ്ങി പലതരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും രഞ്ജിത്തിനെതിരെ ഉയരുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും കാണികള്‍ ഓരോ സീനിലും കൂവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രഞ്ജിത്ത് ചിത്രങ്ങളില്‍ കൂവലോടെ വരവേല്‍ക്കപ്പെടുകയും കൂവലോടെതന്നെ അവസാനിയ്ക്കുകയും ചെയ്യുന്ന ഒരേയൊരു ചിത്രം ഇതായിരിക്കും.

kadal-kadannoru-mathukutty

ഈ വര്‍ഷം പലചിത്രങ്ങളിലൂടെയും ഗ്രാഫുയര്‍ത്തിയ മമ്മൂട്ടിയ്ക്ക് ഈ ചിത്രം നല്‍കുന്നത് ചീത്തപ്പേര് മാത്രമാണ്. യാതൊരു ആശയമോ സന്ദേശമോ ഇല്ലാത്ത അറുബോറന്‍ പടം എന്നതില്‍ക്കവിഞ്ഞ് മാത്തുക്കുട്ടി കണ്ടവര്‍ക്ക് മറ്റൊന്നും പറയാനില്ല. എന്നാല്‍ തന്റെ കഥാപാത്രത്തോട് മമ്മൂട്ടി നീതിപുലര്‍ത്തിയെന്നകാര്യം ഏവരും സമ്മതിക്കുന്നുണ്ട്. അതുപോലെതന്നെ ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷമിട്ട മുത്തുമണിയും, മുന്‍കാലകാമുകിയുടെ പിതൃസഹോദരനായി എത്തിയ പി ബാലചന്ദ്രനും മികച്ച അഭിനയം കാഴ്ചവച്ചുവെന്നും നിരൂപകര്‍ പറയുന്നു.

എന്തായാലും ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വന്‍തുകയ്ക്ക് വിറ്റുപോയതിനാല്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമില്ലാതെ കാര്യം കഴിയ്ക്കാനായി.

English summary
‘Kadal Kadannu Oru Mathukutty’ (KKOM) is more of a sadistic joke played upon the audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam