»   » രാംലീലയില്‍ ദീപികയുടെ കിടപ്പറസീന്‍

രാംലീലയില്‍ ദീപികയുടെ കിടപ്പറസീന്‍

Posted By:
Subscribe to Filmibeat Malayalam

അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍വിജയമായതോടെ ബോളിവുഡില്‍ ദീപിക പദുകോണ്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ചെന്നൈ എക്‌സ്പ്രസിന്റെ വിജയം കൂടിയായതോടെ ദീപിക ആകെ തിരക്കിലാണ്. പല ഫോട്ടോഷൂട്ടുകളും പുതിയ സിനികളുമെല്ലാമായി എവിടെയും ദീപികയാണ് താരമാകുന്നത്. ദിപീകയുടേതായി അടുത്ത് റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം രാംലീലയാണ്.

രണ്‍വീര്‍ സിങ് നായകനായി എത്തുന്ന രാംലീല ഒരുക്കുന്നത് സഞ്ജയ് ലീല ബന്‍സാലിയാണ്. ചിത്രത്തില്‍ ദീപികയുടെ കിടപ്പറ രംഗങ്ങള്‍ ഉണ്ടെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഗുജറാത്തിന്റെ ചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം. ഗുജറാത്തി പെണ്‍കുട്ടിയായിട്ടാണ് ദീപിക ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ ഗുജറാത്തി യുവാവായും അഭിനയിക്കുന്നു.

Deeoika Padukone

ചിത്രത്തില്‍ രണ്‍വീറും ദീപികയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ചില കിടപ്പറരംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ ദീപികയും രണ്‍വീറും പ്രണയത്തിലാണെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. രാംലീലയുടെ പുറത്തിവിട്ടിരിക്കുന്ന ചിത്രങ്ങളിലും ട്രെയിലറിലും ഇവരുടെ പ്രണയരംഗങ്ങള്‍ കാണാം.

നേരത്തേ എല്ലാ ചിത്രങ്ങളും ചുംബനരംഗങ്ങളില്‍ അഭിനയിച്ചതോടെ ചുംബനവീരന്‍ എന്ന് പേരുവീണിട്ടുണ്ട് നടന്‍ ഇമ്രാന്‍ ഹഷ്മിയ്ക്ക്. രാംലീലയിലും കിടപ്പറരംഗങ്ങളില്‍ അഭിനയിക്കുന്നതോടെ ബോളിവുഡിന്റെ കിടപ്പറവീരനാകുമോ രണ്‍വീര്‍ സിങ് എന്നാണ് ദോഷൈക ദൃക്കുകള്‍ ചോദിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലൂടെര എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങും നടി സോനാക്ഷി സിന്‍ഹയും അഭിനയിച്ച ഗംഭീര കിടപ്പറരംഗങ്ങള്‍ ഉണ്ടായിരുന്നു.

English summary
The first trailer of Ranveer Singh and Deepika Padukone's romantic drama film 'Ram Leela' is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam