twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരഭിയോട് തോറ്റതിന് കസബയുടെ നെഞ്ചത്ത്, വിവാദം ആസൂത്രിതം, പിന്നില്‍ വനിത സംഘടന?

    By Jince K Benny
    |

    Recommended Video

    കസബ വിവാദം ആരുണ്ടാക്കി?എന്തിന്? | filmibeat Malayalam

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തുകയാണ്. റിച്ചി റിലീസിന് പിന്നാലെ രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പായിരുന്നു ആദ്യ വിവാദം. അതിന് പിന്നാലെ ഐഎഫ്എഫ്‌കെയില്‍ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയെ ക്ഷണിച്ചില്ല എന്ന വിവാദവും തലപൊക്കി.

    'വണ്ടര്‍ വുമണ്‍' നായികയുടെ ലൈംഗീക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി! ഞെട്ടിത്തരിച്ച് ആരാധകര്‍, പ്രതികരിക്കാതെ താരം!'വണ്ടര്‍ വുമണ്‍' നായികയുടെ ലൈംഗീക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി! ഞെട്ടിത്തരിച്ച് ആരാധകര്‍, പ്രതികരിക്കാതെ താരം!

    വിജയം ഉറപ്പിച്ചെത്തിയ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയെ പെട്ടിയിലാക്കിയ മോഹന്‍ലാല്‍ ചിത്രം!വിജയം ഉറപ്പിച്ചെത്തിയ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയെ പെട്ടിയിലാക്കിയ മോഹന്‍ലാല്‍ ചിത്രം!

    അതിന് പിന്നാലെയായിരുന്നു ഒന്നര വര്‍ഷം മുമ്പ് തിയറ്ററിലെത്തിയ കസബ എന്ന ചിത്രത്തെ ചൊല്ലിയുണ്ടായി വിവാദം. സുരഭി വിഷയത്തില്‍ മൗനമായിരുന്ന വനിത സംഘടനയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഒന്നര വര്‍ഷത്തിന് ശേഷം കസബയെ വിവാദമാക്കുന്നതും. നടി പാര്‍വ്വതി കസബയേക്കുറിച്ചും നടന്‍ മമ്മൂട്ടിയേക്കുറിച്ചും നടത്തി പരാമര്‍ശങ്ങളാണ് വിവാദത്തിലേക്ക് എത്തിയത്.

    സിനിമ ലോകം രണ്ട് പക്ഷം

    സിനിമ ലോകം രണ്ട് പക്ഷം

    കസബ വിവാദത്തേത്തുടര്‍ന്ന മലയാള സിനിമയില്‍ രണ്ട് പക്ഷങ്ങള്‍ രൂപപ്പെട്ടു. പാര്‍വ്വതിയെ പിന്തുണച്ച് വനിത സംഘടന പ്രവര്‍ത്തകരും മറ്റും രംഗത്തെത്തിയപ്പോള്‍ വിമര്‍ശനവുമായി മറു വിഭാഗവും രംഗത്തെത്തി. പാര്‍വ്വതി ഇഴുകി ചേര്‍ന്ന് അഭിനയിച്ച ചിത്രങ്ങളും ലിപ് ലോക്ക് രംഗങ്ങളും ചൂണ്ടിക്കാട്ടിയും പലരും രംഗത്തെത്തി.

    വിവാദം ആസൂത്രിതം

    വിവാദം ആസൂത്രിതം

    കസബയുടെ പേരില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിഷയം ആസൂത്രിതവും ചര്‍ച്ചയായ മറ്റൊരു വിഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കവുമാണെന്ന വാദം ശക്തമാണ്. കസബ വിവാദത്തിന് പിന്നിലെ യഥാര്‍ത്ഥ പശ്ചാത്തലം കാര്യകാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ തോമസ്.

    ഐഎഫ്എഫ്‌കെയില്‍ തഴയപ്പെട്ട മിന്നാമിനുങ്ങ്

    ഐഎഫ്എഫ്‌കെയില്‍ തഴയപ്പെട്ട മിന്നാമിനുങ്ങ്

    പതിനാല് വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിയിലൂടെ കേരളത്തിലേക്ക് എത്തിച്ച ചിത്രമാണ് മിന്നാമിനുങ്ങ്. ഈ ചിത്രത്തിന് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. സംസ്ഥാന പുരസ്‌കാരം നേടിയ നടി വരെ ഉത്ഘാടന വേദി പങ്കിട്ടപ്പോള്‍ അധികൃതര്‍ സുരഭി ലക്ഷ്മിയെ സൗകര്യപൂര്‍വ്വം മറന്നു.

    മൗനം പാലിച്ച് വനിത സംഘടന

    മൗനം പാലിച്ച് വനിത സംഘടന

    അതേസമയം മലയാള സിനിമയിലെ വനിതകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന ഇക്കാര്യത്തില്‍ മൗനം പാലിച്ചു. ഇവരുടെ മൗനം പരക്കെ അതൃപ്തിയുണ്ടാക്കുകയും ചെയ്തു. വനിത സംഘടനയിലെ മൂന്ന് പേര്‍ കേരള ചലച്ചിത്രം അക്കാദമിയില്‍ ഉണ്ടായിട്ട് പോലും സുരഭിക്കോ മിന്നാമിനുങ്ങിനോ വേണ്ടി വാദിക്കാന്‍ ആരും തയാറായില്ല.

    പാര്‍വ്വതിക്ക് സ്വീകരണം

    പാര്‍വ്വതിക്ക് സ്വീകരണം

    ഗോവന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ടേക്ക് ഓഫ് പ്രദര്‍ശിപ്പിച്ചപ്പോള്‍ നടി പാര്‍വ്വതിക്ക് സ്വീകരണം ഒരുക്കിയിരുന്നു. സുരഭിയെ തഴഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്ന വനിതാ സംഘടന അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്നെയായിരുന്നു ഇത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു സംഘടന പ്രവര്‍ത്തകര്‍ ചെയ്തത്.

    പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍

    പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍

    ഇതേ വനിതാ സംഘടനയിലെ ഒരംഗത്തിന്റെ ചിത്രം ചലച്ചിത്ര മേളയിലെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സുരഭിക്കോ മിന്നാമിനുങ്ങിനോ വേണ്ടി യാതൊന്നും പ്രതികരിക്കാതിരുന്ന സംഘടനയ്‌ക്കെതിരെ ജനരോക്ഷം വ്യാപകമായി. ഇതില്‍ നിന്ന് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും തിരിക്കുന്നതിന് വനിത സംഘടന പ്രവര്‍ത്തകര്‍ കളിച്ച ചീപ്പ് പൊളിറ്റിക്‌സാണ് കസബ വിവാദമെന്ന് അനില്‍ തോമസ് ആരോപിക്കുന്നു.

    ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണം

    ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണം

    കസബ വിവാദം കത്തിക്കയറിയോതെ യഥാര്‍ത്ഥ വിഷയത്തിനുള്ള ശ്രദ്ധ മാറുകയും ചര്‍ച്ച മറ്റൊരു വഴിക്ക് തിരിയുകയും ചെയ്തു. സിനിമയിലെ പണക്കാരുടേയും വലിയ വലിയ ആളുകളുടേയും കൂടെ മാത്രം നില്‍ക്കുന്ന വനിത സംഘടനയുടെ തനി നിറം പുറത്തായതോടെ അതില്‍ നിന്ന് രക്ഷപെടാന്‍ സൃഷ്ടിച്ച പുകമറയാണ് കസബ വിവാദം. ഈ സത്യം ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണമെന്നും അനില്‍ തോമസ് പറയുന്നു.

    എല്ലാം പുകമറയുടെ ഭാഗം

    എല്ലാം പുകമറയുടെ ഭാഗം

    മിന്നാമിനുങ്ങിന്റെ സമാന്തര പ്രദര്‍ശനം നടന്നപ്പോള്‍ വമ്പിച്ച ജനപിന്തുണയാണ് അതിന് ലഭിച്ചത്. ഇതുകണ്ട് വനിതാ സംഘടനാ പ്രതിനിധികള്‍ സുരഭിയെ വന്ന കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും, അത് മാധ്യമങ്ങളുടെ മുന്നില്‍ പൊക്കിപ്പിടിച്ച് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നമട്ടില്‍ ഒരു നാടകം കളിച്ചതുമെല്ലം ഈ പുകമറ സൃഷ്ടിക്കലിന്റെ ഭാഗമായിരുന്നുവെന്നും അനില്‍ തോമസ് വ്യക്തമാക്കുന്നു.

    English summary
    Minnaminung Director Anil Thomas revealing the real reason behind Kasaba controversy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X