»   » ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു! രഞ്ജി പണിക്കര്‍ വീണ്ടും ലേലത്തിന് കഥയെഴുതുന്നു!!!

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു! രഞ്ജി പണിക്കര്‍ വീണ്ടും ലേലത്തിന് കഥയെഴുതുന്നു!!!

Posted By:
Subscribe to Filmibeat Malayalam

സിനിമ നടനായി രഞ്ജി പണിക്കര്‍ തിളങ്ങുകയാണ്ഇപ്പോള്‍. സുരേഷ് ഗോപിയുടെ ലേലത്തിലെ സംഭാഷണങ്ങളൊക്കെയും ഇന്നും തീ പാറുന്നവയാണ്. ആ ഡയലോഗുകളുടെ സൃഷ്ടാവ് രഞ്ജി പണിക്കരായിരുന്നു.ലേലത്തിന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ തിരക്കഥ എഴുതാന്‍ രഞ്ജി പണിക്കര്‍ ഒരുങ്ങുകയാണ്. 

നടനായി തിളങ്ങുന്നതിന് മുന്നെയാണ് അദ്ദേഹം സിനിമകള്‍ക്കായി കഥയൊരുക്കിയിരുന്നത്.കഴിഞ്ഞ ദിവസം തിയറ്ററില്‍ റിലീസിനെത്തിയ സിനിമയാണ് 'ഗോദ'. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ക്യാപ്റ്റന്റെ വേഷമഭിനയിച്ചാണ് രഞ്ജി പണിക്കര്‍ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടിയത്.

ലേലം- 2 വരുന്നു

ജോഷി സംവിധാനം ചെയ്ത് 1997 ലായിരുന്നു ലേലം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കഥയൊരുക്കുകയാണ് രഞ്ജി പണിക്കര്‍.

മകന്‍ നിഥിന്‍ സംവിധാനം ചെയ്യുന്നു

രഞ്ജി പണിക്കര്‍ ലേലം 2 ന് വേണ്ടി കഥയെഴുതുമ്പോള്‍ മകന്‍ നിഥിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിനൊപ്പം ഷാജി കൈലാസിന്റെ പുതിയ സിനിമക്ക് വേണ്ടിയും കഥയെഴുതുന്ന തിരക്കിലാണ് രഞ്ജി പണിക്കര്‍.

ഗുസ്തിക്കാരാന്‍ രഞ്ജി പണിക്കര്‍

പുതിയ സിനിമയില്‍ രഞ്ജി പണിക്കര്‍ മസില്‍മാനായിട്ടാണ് എത്തുന്നത്. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതില്‍ പണ്ടു മുതലെ ശ്രദ്ധിക്കുന്നയാളാണ് രഞ്ജി പണിക്കര്‍. അത് സിനിമയില്‍ ഇപ്പോള്‍ ഉപകാരപ്പെട്ടിരിക്കുകയാണ്.

വെയ്റ്റ് ലിഫ്റ്റിങ്ങും കവിതാരചനയും

കോളേജില്‍ പഠിക്കുമ്പോള്‍ വെയ്റ്റ് ലിഫ്റ്റിങ്ങും കവിതാരചനയ്ക്കും സമ്മാനം കിട്ടിയ ഏക വ്യക്തിയായിരുന്നു രഞ്ജി പണിക്കര്‍. എഴുത്തുകാരാനായി ഒതുങ്ങാതെ അദ്ദേഹം നിത്യവും വര്‍ക്കൗട്ട് ചെയ്യുന്നതാണ് ബോഡിയുടെ രഹസ്യമെന്നാണ് താരം പറയുന്നത്.

ആനയെ എഴുന്നേള്ളിക്കുന്നത് പോലെ ഫയല്‍വാന്‍മാര്‍

കേരളത്തില്‍ വിനേദത്തിന് മറ്റ് മാര്‍ഗങ്ങളില്ലാതിരുന്ന കാലത്ത് ഗുസ്തി നമ്മുടെ നാട്ടിലും പ്രസിദ്ധമായിരുന്നു. അന്നൊക്കെ ആനയെ എഴുന്നെള്ളിക്കുന്നത് പോലെയായിരുന്നു ഫയല്‍വാന്മാരെ കൊണ്ടു വന്നതെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.

English summary
Renji Panicker once again writes script to Lelam-2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam