»   » ടു സ്‌റ്റേറ്റ്‌സുമായി രേവതി വീണ്ടും ബോളിവുഡിലേക്ക്

ടു സ്‌റ്റേറ്റ്‌സുമായി രേവതി വീണ്ടും ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
revathi
മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ രേവതിയെ പ്രേക്ഷകര്‍ അവസാനം കണ്ടത് മോളിയാന്റിയായിട്ടാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 20I2 ല്‍ പുറത്തിറങ്ങിയ 'മോളി ആന്റി ആന്റ് റോക്‌സി'ല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച രേവതിക്ക് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച സ്ത്രീകഥാപാത്രത്തിനു വേണ്ടി നാമനിര്‍ദ്ദേശം വരെ ചെയ്തു. ശേഷം തമിഴില്‍ 'കൊഞ്ചം കോഫി കൊഞ്ചം കാതല്‍' എന്ന ചിത്രത്തിലായിരുന്നു.

അതിനിടയില്‍ മലയാളത്തിലെ പ്രമുഖ ചാനലിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും രേവതി തിരക്കിലായി. ഇപ്പോള്‍ വീണ്ടും രേവതി ബോളിവുഡില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. 'ടു സ്‌റ്റേറ്റ്‌സ്' എന്ന ചിത്രത്തിനു വേണ്ടി അമ്മ റോളിലാണ് രേവതി എത്തുന്നത്.

യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ടു സ്‌റ്റേറ്റ്‌സ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതില്‍ ആലിയ ഭട്ടിന്റെ അമ്മയുടെ സ്ഥാനമാണ് രേവതിക്ക്. ചിത്രം അടുത്ത ഏപ്രിലില്‍ തിയേറ്ററിലെത്തും.

ഫില്‍ മിലേഗ, മുംബൈ കട്ടിങ് എന്നീ രണ്ട് ചിത്രങ്ങളാണ് ഹിന്ദിയില്‍ രേവതി സംവിധാനം ചെയ്തിട്ടുള്ളത്. അവസാനമായി 2007 ല്‍ 'നിശബ്ദ്' എന്ന ചിത്രത്തിലാണ് രേവതിയെ ബോളിവുഡ് പ്രേക്ഷകര്‍ കണ്ടത്.

English summary
Actress-director Revathi, who keeps herself busy with her southern projects, will reportedly be seen in 2 States.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam