»   » കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിയ്ക്കാനല്ല: സലിം

കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിയ്ക്കാനല്ല: സലിം

Posted By:
Subscribe to Filmibeat Malayalam

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ സലിം കുമാറിന്റെയുള്ളില്‍ അസ്സലൊരു കൃഷിക്കാരന്‍ പണ്ടേയുണ്ട്, പക്ഷേ ഇക്കാര്യം പുറംലോകമറിയുന്നത് അടുത്തിടെ പൊക്കാളി നെല്‍കൃഷിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വന്നതില്‍പ്പിന്നെയാണ്. എന്നാല്‍ തന്റെ കൃഷിക്കാര്യം നാടാകെ പാട്ടാകുന്നതില്‍ സലിമിന് അത്രവലിയ സന്തോഷമൊന്നുമില്ല. മാധ്യമങ്ങളെ കാണിയ്ക്കാനല്ല താന്‍ കൃഷി ചെയ്യുന്നതെന്നാണ് സലിം കുമാര്‍ പറയുന്നത്.

പലരും ചെയ്യുന്നതുപോലെ എന്തെങ്കിലുമെല്ലാം ചെയ്ത് അത് മാധ്യമങ്ങളെ വിളിച്ച് കാണിയ്ക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും കൃഷി ഒരു പൗരന്റെ കടമയാണെന്നും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കാളികൃഷിയാണ് സലിം കുമാര്‍ ചെയ്യുന്നത്. ആറുമാസം പൊക്കാളികൃഷി കഴിഞ്ഞാല്‍ അതേ നിലത്ത് ആറുമാസം ചെമ്മീന്‍കൃഷിയും ചെയ്യുന്നുണ്ട്.

കൃഷിയോടുള്ള സ്‌നേഹം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ലെന്നും സ്വന്തം നാട്ടിലെ കര്‍ഷകരെ കണ്ടാണ് താന്‍ വളര്‍ന്നതെന്നും സലിം കുമാര്‍ പറയുന്നു.

Salim Kumar

നേരത്തേ ശ്രീനിവാസനും മമ്മൂട്ടിയുമെല്ലാം ജൈവകൃഷിരീതിയിലേയ്ക്ക് തിരിഞ്ഞത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിനും വളരെ മുമ്പേതന്നെ കൃഷി തുടങ്ങിയയാളാണ് സലിം കുമാര്‍. പൊക്കാളികൃഷിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ സലിംകുമാറിന്റെ കൃഷി കണ്ടതില്‍പ്പിന്നെയാണ് ഇക്കാര്യം വാര്‍ത്തയായത്.

English summary
Salim Kumar said that he is trying to get media attention as a farmer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam