»   » സലിം കുമാര്‍ നായകനാകുന്ന ദി വോട്ടര്‍ തുടങ്ങുന്നു

സലിം കുമാര്‍ നായകനാകുന്ന ദി വോട്ടര്‍ തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Salim Kumar
ഒരിടവേളയ്ക്കുശേഷം സലിം കുമാര്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് ദി വോട്ടര്‍. സംവിധായകന്‍ പ്രിയനന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷര്‍ബാനി മുഖര്‍ജിയാണ് നായികയായി എത്തുന്നത്. ഇതിന് മുമ്പ് സൂഫി പറഞ്ഞ കഥ, ആത്മകഥ എന്നീ ചിത്രങ്ങളില്‍ ഷര്‍ബാനി നായികവേഷം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനവാരം കൊച്ചിയില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

1986ല്‍ വാര്‍ത്തയായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് പ്രിയനന്ദന്‍ ഈ ചിത്രമൊരുക്കുന്നത്. സത്യന്‍ കോളങ്ങാടാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ദ്വീപിലെ ഏക വോട്ടര്‍ക്കുവേണ്ടി പോളിങ് ദിവസം വൈകീട്ട് അഞ്ചുമണിവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരുമുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്. വോട്ടര്‍ക്ക് സമയത്ത് ബൂത്തിലെത്താന്‍ കഴിയാതിരിക്കുന്നതിന്റെ കാരണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗോപിയെന്നാണ് സലിം കുമാറിന്റെ കഥാപാത്രത്തിന്റെ പേര്.

അധികാരികളുടെ ശ്രദ്ധയെത്താതെ തഴയപ്പെട്ടുകിടക്കുന്ന താന്തോന്നിത്തുരുത്ത് എന്ന ദ്വീപിനും കഥയില്‍ ഏറെ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം തന്നെയും താന്തോന്നിത്തുരുത്തിനെയും ഓര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അധികാരികള്‍ക്കും ഒരു വോട്ടെടുപ്പ് സമയത്ത് തക്കതായ തിരിച്ചടി നല്‍കാന്‍ തീരുമാനിയ്ക്കുകയാണ് ഗോപി. ഒരു വോട്ടര്‍ക്ക് ഒരു രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാം എന്ന ആശയമാണ് ദി വോട്ടറിലൂടെ പ്രിയനന്ദന്‍ മുന്നോട്ടുവെയ്ക്കുന്നത്.

English summary
Director Priyanandan's next directorial venture has been titled The Voter, which features Salim Kumar in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam