»   » ചങ്കുറപ്പുണ്ടോ ഇതുപോലൊരു ചിത്രം നിര്‍മ്മിക്കാന്‍

ചങ്കുറപ്പുണ്ടോ ഇതുപോലൊരു ചിത്രം നിര്‍മ്മിക്കാന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സന്തോഷം പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ടിന്റുമോന്‍ എന്ന കോടിശ്വരന്‍ എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിലെത്തി. കിടിലന്‍ ഗ്രാഫിക്‌സാണ് ചിത്രത്തിലെ ഗാനത്തിന് വേണ്ടി സന്തോഷ് പണ്ഡിറ്റ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഗാന രചനയും ആലാപനവുമെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ചിത്രത്തിലെ ഗാനം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

santhosh-pandit

അഞ്ച് ലക്ഷം രൂപ മുടക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചതെന്ന് വീഡിയോയുടെ അവസാനം എഴുതി കാണിക്കുന്നുണ്ട്. സെപ്തംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത നീലിമ നല്ലകുട്ടിയാണ് ചിരഞ്ജീവി ഐപിഎസ് എന്ന ചിത്രവും ഇതു പോലെ ഗ്രാഫിക്‌സുകള്‍ക്കൊണ്ട് വിസ്മയം തീര്‍ത്തിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ആറാമത്തെ സിനിമയാണ് ട്വിന്റു മോന്‍ എന്ന കോടീശ്വരന്‍.

English summary
Santhosh pandit Tintumon Enna Kodeeswaran Malayalam movie song out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam