»   » 'ചാനലുകള്‍ പ്രാധാന്യം നല്‍കേണ്ടത് തിരക്കഥയ്ക്ക്'

'ചാനലുകള്‍ പ്രാധാന്യം നല്‍കേണ്ടത് തിരക്കഥയ്ക്ക്'

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്ന പ്രവണത തുടരുകയാണ്. ഇതുവരെ ഇത്തരത്തില്‍ റിലീസ് ചെയ്യപ്പെടുന്ന പല ചിത്രങ്ങളുടെയും പ്രതീക്ഷ സാറ്റലൈറ്റ് അവകാശങ്ങളിലായിരുന്നു. വന്‍തുക നല്‍കിയാണ് പലപ്പോഴും ചാനലുകള്‍ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ സിനിമകളുടെ എണ്ണം കൂടിയതോടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ചില മാനദണ്ഡങ്ങള്‍ വേണമെന്ന നിലപാടില്‍ എത്തിയിരിക്കുകയാണ് ചാനലുകള്‍.

ഇക്കാര്യം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഏറെ നടക്കുന്നുണ്ട്. ചാനലുകളുടെ ഈ സമീപനം നിര്‍ഭാഗ്യകരമാണെന്ന് പലരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. എന്നാല്‍ വന്‍ തുക നല്‍കി നിലവാരമില്ലാത്ത ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ചാനലുകള്‍.

Prithviraj

ഇക്കാര്യത്തില്‍ പൃഥ്വിരാജും അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സാറ്റലൈറ്റ് അവകാശത്തിനായി ചാനലുകള്‍ പ്രാധാന്യം നല്‍കേണ്ടത് മികച്ച തിരക്കഥകള്‍ക്കാണെന്നും അഭിനേതാക്കള്‍ക്കല്ലെന്നുമാണ്പൃഥ്വി പറയുന്നത്. ചെറിയ ബജറ്റില്‍ സൂപ്പര്‍താരസാന്നിധ്യമില്ലാതെ എത്തുന്ന മിക്ക ചിത്രങ്ങള്‍ക്കും മികച്ച തിരക്കഥയുണ്ടെന്നും ഇതിനായി ചാനലുകള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും പൃഥ്വി പറഞ്ഞു.

നടനെന്ന നിലയില്‍ പേരെടുക്കുന്നതിനിടെ തന്നെ സിനിമയിലെ ബിസിനസ് വശത്തിലും തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞയാളാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെ പൃഥ്വിയുടെ അഭിപ്രായത്തെ എല്ലാവരും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്ത കാലത്ത് മികച്ചൊരു ചിത്രമാണെന്നും അത് കണ്ടു കഴിഞ്ഞപ്പോള്‍ തനിയ്ക്ക് ആ ചിത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോയെന്നും പൃഥ്വി പറയുന്നു.

ഈ അടുത്തകാലത്ത് കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ചേട്ടനെ വിളിച്ചു, എന്തുകൊണ്ട് ഈ ചിത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഒരു വാക്ക് എന്നോട് പറഞ്ഞില്ലെന്ന് ചോദിച്ചു. ആ ചിത്രം ഞാന്‍ നിര്‍മ്മിക്കുമായിരുന്നു. അത്രയും നല്ലൊരു ചിത്രമാണ് അത്- പൃഥ്വി പറയുന്നു.

English summary
Prithviraj said that Channels should give importance to good script in the matter of Satellite Right.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam