»   » ജയറാമിന് അഭിനയം നിര്‍ത്താന്‍ സമയമായി; സത്യയുടെ ആദ്യ ദിവസത്തെ കലക്ഷന്‍ ഞെട്ടിക്കും!!

ജയറാമിന് അഭിനയം നിര്‍ത്താന്‍ സമയമായി; സത്യയുടെ ആദ്യ ദിവസത്തെ കലക്ഷന്‍ ഞെട്ടിക്കും!!

Posted By: Rohini
Subscribe to Filmibeat Malayalam

അന്തരിച്ച സംവിധായകന്‍ ദീപന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് സത്യ. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിയ്‌ക്കെയായിരുന്നു സംവിധായകന്റെ മരണം.

ഭക്തി ഗാനം പോലൊരു ഐറ്റം സോംഗ്!!! റോമയുടെ മരണ മാസ് ഡാന്‍സും!!! ട്രോള്‍ മഴ വീണ്ടും!!!


എന്നാല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ദീപന്റെ സത്യ തിയേറ്ററില്‍ പരാജയപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി പുതിയ മുഖം പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ദീപനാണ് സത്യ എന്ന ചിത്രം സംവിധാനം ചെയ്തത് എന്ന് പോലും വിശ്വസിക്കാന്‍ പ്രയാസം.


ആദ്യ ദിവസത്തെ കലക്ഷന്‍

ഏപ്രില്‍ 20 നാണ് സത്യ തിയേറ്ററിലെത്തിയത്. ജയറാം, റോമ, പര്‍വ്വതി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് ആദ്യ ദിവസം നേടാന്‍ കഴിഞ്ഞത് വെറും 28 ലക്ഷം രൂപ മാത്രമാണ്.


ജയറാമിന്റെ പ്രതീക്ഷ

ജയറാം എന്ന നടനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് സത്യ എത്തിയത്. ചിത്രത്തിലെ നടന്റെ ലുക്കൊക്കെ തുടക്കം മുതലെ ചര്‍ച്ചയായി. തുടരെ തുടരെ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് നിലനില്‍പിന്റെ പ്രശ്‌നമായിരുന്നു സത്യ. അത് പോയി...


ഏറ്റവും വലിയ പരാജയം

ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിട്ടാണ് സത്യ എന്ന ചിത്രത്തെ കാണുന്നത്. ജയറാമിന്റെ കടുത്ത ആരാധകര്‍ക്ക് പോലും സിനിമ കണ്ടിരിയ്ക്കാന്ഡ കഴിയില്ല എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.


സത്യയെ കുറിച്ച്

എകെ സാജന്റെ തിരക്കഥയിലാണ് ദീപന്‍ സത്യ ഒരുക്കിയത്. മൂവി ക്രിയേഷന്‍സിന് വേണ്ടി ഷഹനാസ് നിര്‍മിച്ച ചിത്രത്തില്‍ രോഹിണി, വിജയരാഘവന്‍, സുധീര്‍ കരമന, രാഹുല്‍ ദേവ്, കോട്ടയം നസീര്‍, നന്ദു, ശോഭ മോഹന്‍, സോഹന്‍ സീനുലാല്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


പാട്ടുകള്‍ മഹാ അബദ്ധം

ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. എന്നാല്‍ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ട് പാട്ടുകള്‍ക്കും വിമര്‍ശനങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആദ്യം റിലീസ് ചെയ്ത പാട്ട് കോപ്പിയടി ആണെന്നായിരുന്നു ആരോപണം. രണ്ടാമത് റിലീസ് ചെയ്ത ഐറ്റം ഡാന്‍സ് ഭക്തിഗാനവും ആയിപ്പോയി.


ജയറാമിന്റെ സമീപകാല ചിത്രങ്ങള്‍

സമീപകാലത്ത് ഒരു വിജയ ചിത്രം പോലും ജയറാമിന് ഉണ്ടായിട്ടില്ല. ആടുപുലിയാട്ടം, തിങ്കള്‍ മുതല്‍ വെള്ളിവരെ, സര്‍ സിപി, മൈലാഞ്ചി മൊഞ്ചുള്ള വീട്, ഞങ്ങളുടെ വീട്ടിലെ അതിഥി, ഉത്സാഹ കമ്മിറ്റി, ഒന്നും മിണ്ടാതെ അങ്ങനെ പോകുന്നു പരാജയങ്ങളുടെ ലിസ്റ്റ്.. അതിലേക്കിതാ സത്യയും.

English summary
Sadly, Sathya, which made a below average opening, has collected just 28 Lakhs from the Kerala box office on its release day. It is undoubtedly a thoroughly disappointing opening for a Jayaram movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam