»   » ഇഞ്ചി കടിച്ച കുരങ്ങനെ പോലെയാകുമോ?

ഇഞ്ചി കടിച്ച കുരങ്ങനെ പോലെയാകുമോ?

Posted By:
Subscribe to Filmibeat Malayalam

രക്ഷപ്പെടാനുള്ള അവസാനശ്രമത്തിലാണ് ഷാജി കൈലാസ്. തുടര്‍ച്ചയായി പത്തു ചിത്രങ്ങള്‍ പരാജയപ്പെട്ട ഷാജി ഏറ്റവും ഒടുവില്‍ ചിത്രീകരിച്ച ജിഞ്ചര്‍ പെട്ടിയിലായതിന്റെ സങ്കടത്തിലാണ്. ജയറാമിനെ നായകനാക്കി ചെയ്ത ചിത്രം എങ്ങനെയങ്കിലും തിയറ്ററിലെത്തിച്ച് ഫീല്‍ഡിലേക്കു തിരിച്ചുവരാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ജിഞ്ചര്‍ റിലീസ് ചെയ്യാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ജയറാമിനൊപ്പം, സിദ്ദീഖ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. സിദ്ദീഖ് പതിവു രീതി വിട്ട് കഷണ്ടിയൊക്കെ കാണിച്ചുകൊണ്ടാണ് അഭിനയിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ സുധീഷ്, മുക്ത, മല്ലിക എന്നിവരും അഭിനയിക്കുന്നുണ്ട്. രാജേഷ് ജയരാമന്റെതാണ് സ്‌ക്രിപ്റ്റ്. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ് നിര്‍മാണം. മദിരാശിയുടെയും നിര്‍മാണം ഇദ്ദേഹം തന്നെയായിരുന്നു.

ഈ ചിത്രം വിജയിച്ചാലേ ജയറാമിനും ഷാജി കൈലാസിനും രക്ഷയുള്ളൂ. രണ്ടുപേരുടെയും ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ജയറാം നായകനായ ഭാര്യ അത്ര പോര എന്ന ചിത്രം വന്‍ പരാജയമാണ് അടുത്തിടെ നേരിട്ടത്.

ഇതു തിയറ്ററിലെത്തിയിട്ടു വേണം ഷാജിക്ക് പൃഥ്വിരാജ് നായകനാകുന്ന ചിത്രം തുടങ്ങാന്‍. ഷാജി ചെയ്യാമെന്നേറ്റിരുന്ന ഡി കമ്പനിയിലെ ചിത്രം തല്‍ക്കാലം ഒഴിവാക്കിയ മട്ടാണ്.

English summary
Shaji Kailas' upcoming movie Ginger will release soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam