»   » ഷക്കീലയോട് മത്സരിച്ച അന്നത്തെ ഗ്ലാമര്‍ നായിക എവിടെയാണ്.. സൂപ്പര്‍താരങ്ങളെക്കാള്‍ താരമൂല്യമുള്ള നടി?

ഷക്കീലയോട് മത്സരിച്ച അന്നത്തെ ഗ്ലാമര്‍ നായിക എവിടെയാണ്.. സൂപ്പര്‍താരങ്ങളെക്കാള്‍ താരമൂല്യമുള്ള നടി?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാള സിനിമയുടെ മാദക സുന്ദരിയായിരുന്നു രേഷ്മ. സൂപ്പര്‍താരങ്ങളുടെ സിനിമയെക്കാള്‍ രേഷ്മയുടെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന നാളുകളുണ്ടായിരുന്നു. അന്നൊക്കെ ഷക്കീലയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയ നായികയും രേഷ്മയാണ്.

കൂടെ അഭിനയിച്ച മലയാളത്തിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ഷക്കീല പറയുന്നു

എന്നാല്‍ ആദ്യകാലത്തെ പ്രമുഖ നായികമാരെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയത് പോലെ രേഷ്മയും മറഞ്ഞു. ഇന്ന് രേഷ്മ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല... പക്ഷെ ഒരാള്‍ക്ക് മാത്രമറിയാം... ഷക്കീലയ്ക്ക്... രേഷ്മയെ കുറിച്ച് ഷക്കീല പറയുന്നു..

ഞങ്ങള്‍ ബന്ധമുണ്ട്

രേഷ്മയുമായി തനിയ്ക്ക് ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ട് എന്ന ഷക്കീല പറയുന്നു. ഫോണില്‍ വിളിക്കാറുണ്ട്.. പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. മെട്രോമാറ്റിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷക്കീല.

കുടുംബിനിയാണ്

രേഷ്മ ഇപ്പോള്‍ ഒരു കുടുംബിനിയാണ്. വിവാഹമൊക്കെ കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മൈസൂരില്‍ താമസിയ്ക്കുന്നു. രണ്ട് ആണ്‍കുട്ടികളാണ് രേഷ്മയ്ക്ക് ഉള്ളതെന്നും സന്തോഷവതിയാണെന്നും ഷക്കീല പറഞ്ഞു.

ദുരനുഭവങ്ങളുണ്ടായിരുന്നു

കേരളത്തില്‍ എനിക്ക് നേരിട്ടത് പോലെയുള്ള ദുരനുഭവങ്ങള്‍ രേഷ്മയ്ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രേഷ്മ എല്ലാം മറന്ന് സന്തോഷത്തോടെ ജീവിയ്ക്കുകയാണ്. ഇനി അഭിനയമൊന്നും വേണ്ടെന്ന് ഞാന്‍ രേഷ്മയോട് പറഞ്ഞിട്ടുണ്ടെന്നും ഷക്കീല പറയുന്നു.

സൂപ്പര്‍ താരചിത്രങ്ങളില്‍

ആദ്യ കാലങ്ങളിലെ സൂപ്പര്‍താര ചിത്രങ്ങളിലും രേഷ്മ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചില്‍കമ്മ എന്ന കന്നട ചിത്രം രേഷ്മയെ കൂടുതല്‍ ശ്രദ്ധേയാക്കിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ഏത് പരിതിവിട്ടും അഭിനയിക്കാന്‍ രേഷ്മ തയ്യാറായിരുന്നു.

English summary
Shakeela Reveals that Secret of Actress Reshma

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam