ഷാരുഖ് ആ സിനിമ കാണുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല! തുറന്ന് പറഞ്ഞ് ശ്യാമിലി

By Midhun

തെന്നിന്ത്യന്‍ സിനിമകളില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്യാമിലി. ജയറാം നായകനായ മാളൂട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്യാമിലി മലയാളത്തില്‍ ശ്രദ്ധ നേടിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ശ്യാമിലിക്ക് മികച്ച ബാലനടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മാളൂട്ടിക്കു പുറമെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ഹരികൃഷ്ണന്‍സിലും ശ്യാമിലി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ശ്യാമിലി അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ശ്യാമിലി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. റിഷി ശിവകുമാര്‍ സംവിധാനം ചെയ്ത വള്ളീം തെറ്റി പുള്ളിം തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു നടി തിരിച്ചെത്തിയിരുന്നത്. തുടര്‍ന്ന് തമിഴ്,തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

shamili

ശ്യാമിലിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമായിരുന്നു മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി. മൂന്നാമത്തെ വയസിലാണ് നടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നത്. രഘുവരനും രേവതിയുമായിരുന്നു ചിത്രത്തില്‍ ശ്യാമിലിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു അഞ്ജലി. അടുത്തിടെ നടന്‍ ഷാരൂഖ് ഖാന്‍ തന്നെ അഭിനന്ദിച്ചതിനെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ശ്യാമിലി. അഞ്ജലി കണ്ട ഷാരൂഖ് വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ സന്തോഷമാണ് ശ്യാമിലി പങ്കുവെച്ചിരിക്കുന്നത്.

shahrukh khan-shamili

"ഷാരൂഖിന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ട് കാണുക എന്നത് സ്വപ്‌നമായിരുന്നു. തന്നെ കണ്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞു.കാരണം അഞ്ജലി സിനിമ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു.എന്നെ സംബന്ധിച്ച് അത് ഒരു വലിയ അംഗീകാരമാണ്.വലിയ സന്തോഷം തോന്നി, ശ്യാമിലി പറഞ്ഞു. അതേസമയം തെലുങ്കിലാണ് ശ്യാമിലിയുടെ പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അമ്മമ്മഗരി ഇല്ലു എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ യുവതാരം നാഗശൗര്യയാണ് ശ്യാമിലിയുടെ നായകനായി എത്തിയിരിക്കുന്നത്. ഒരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X