»   » വേണമെങ്കില്‍ ലാലേട്ടന് അതു ചെയ്യാതിരിക്കാമായിരുന്നു, ശബ്ദം നല്‍കിയതില്‍ വളരെ സന്തോഷമെന്ന് ഷെയിന്‍

വേണമെങ്കില്‍ ലാലേട്ടന് അതു ചെയ്യാതിരിക്കാമായിരുന്നു, ശബ്ദം നല്‍കിയതില്‍ വളരെ സന്തോഷമെന്ന് ഷെയിന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ എവര്‍ഗ്രീന്‍ ഫേവറിറ്റ് നായികമാരായ മഞ്ജു വാര്യര്‍ക്കും അമലയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷെയിന്‍ നിഗം. സൈറാബാനുവിനൊപ്പം ചിത്രത്തില്‍ നിറഞ്ഞു നിന്ന മകനെക്കുറിച്ചും വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു വലിയ പ്രത്യേകത മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. അതും ശബ്ദത്തിലൂടെ. ചിത്രത്തിന്റെ റിലീസിങ്ങിന് മുന്‍പ് വരെ അതീവ രഹസ്യമാക്കി വെച്ച കാര്യം കൂടിയാണിത്.

നേരിട്ടല്ലെങ്കിലും മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായതിന്‍റെ സന്തോഷത്തിലാണ് ഷെയിന്‍ നിഗം. ചിത്രത്തിന്റെ കഥാഗതിയില്‍ തന്നെ നിര്‍ണ്ണായകമാണ് താരത്തിന്റെ ഇടപെടലുകള്‍. ജോഷ്വ പീറ്ററിന്റെ പിതാവായ പീറ്റര്‍ ജോര്‍ജിനെയാണ് താരം പ്രതിനിധീകരിച്ചത്. ജോഷ്വാ പീറ്ററിനെ അവതരിപ്പിച്ച ഷെയന്‍ നിരവും സന്തോഷത്തിലാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

English summary
Manju Warrier’s C/O Saira Banu was released on March 17 to good response from the auidence, especially the families. Critics have rated it as a decent watch that can be enjoyed with families. The movie is scripted by RJ Shaan and directed by debutant Antony Sony. Apart from Manju Warrier, the movie also features yesteryear actress Amala Akkineni and Kismath fame Shane Nigam in major roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam