»   » സിദ്ധാര്‍ത്ഥിന്റെ വിവാഹമോചന ഹര്‍ജിയില്‍ വിധി ചൊവ്വ

സിദ്ധാര്‍ത്ഥിന്റെ വിവാഹമോചന ഹര്‍ജിയില്‍ വിധി ചൊവ്വ

Posted By:
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചിതനാകുന്നു. പട്ടം സ്വദേശിനി അഞ്ജു എം ദാസുമായുള്ള വിവാഹമോചന ഹര്‍ജിയില്‍ ഒക്ടോബര്‍ 29ന് ചൊവ്വാഴ്ചയാണ് കുടുംബകോടതി വിധി പറയുക. ആറുമാസം മുമ്പാണ് ഇവര്‍ സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 25ന് വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി മുന്‍ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ഇവരോട് ചോദിച്ചു. മാറ്റമില്ലെന്ന് ഇരുവരും അറിയിച്ചതിനെത്തുടര്‍ന്ന് കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

ഭാവിയില്‍ പരസ്പരം സാമ്പത്തികമായ കാര്യങ്ങള്‍ക്കോ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ തര്‍ക്കമുന്നയിക്കില്ലെന്ന് ഹര്‍ജിയില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്. പരസ്പരം ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത രീതിയിലുള്ള പ്രശ്‌നങ്ങളുള്ളതിനാലാണ് വിവാഹമോചനമെന്ന വഴി സ്വീകരിച്ചതെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

Sidharth Bharathan To be Granted Divorce

2008 ഡിസംബറിലാണ് അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥും മുംബൈയില്‍ ഫാഷന്‍ ഡിസൈനറായ അഞ്ജു എം ദാസും വിവാഹിതരായത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2012 മുതല്‍ ഇവര്‍ അകന്നാണ് താമസിക്കുന്നത്.

English summary
Actor, Director Sidharth Bharathan to be granted divorce by October 26th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X