»   » ഗായിക രഞ്ജിനി ജേസ് കതിര്‍മണ്ഡപത്തിലേക്ക്

ഗായിക രഞ്ജിനി ജേസ് കതിര്‍മണ്ഡപത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Ranjini Jose Engagement
മലയാളത്തിലും ബോളിവുഡിലും പ്രശസ്തയായ ഗായിക രഞ്ജിനി ജോസ് വിവാഹിതയാവുന്നു. റാം നായര്‍ എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് വരന്‍. സംഗീതത്തെ അത്യധികം ഇഷ്ടപ്പെടുന്ന റാം നായരുമായി രഞ്ജിനി പ്രണയത്തിലായിരുന്നു.

ഈ ജനുവരിയില്‍ വിവാഹം നടക്കും. കൊച്ചിയിലെ കാസിനോ ഹോട്ടലിലെ സാറ്റര്‍ഡേ ഷഫിള്‍ എന്ന സംഗീത പരിപാടിയിലാണ് രഞ്ജിനിയും റാമും പരിചയത്തിലാവുന്നത്. എല്ലാ ആഴ്ചയിലും ഈ പരിപാടിക്കെത്തുന്ന റാം ഡി ജെ യായി പങ്കെടുക്കാറുണ്ട്.

റാമിന്റെ സംഗീതത്തോടുള്ള താല്പര്യവും ഗായിക എന്ന നിലയിലുള്ള രഞ്ജിനിയുടെ പ്രൊഫഷണോടുള്ള റാമിന്റെ ആഭിമുഖ്യവുമാണ് ഇവരെ കൂടുതല്‍ അടുപ്പിച്ചത്. റാം നായര്‍ കൊച്ചി സ്വദേശി തന്നെയാണ്. മലയാളത്തിന്റെ ഈ അനുഗ്രഹീത ഗായികയ്ക്ക് ഹിന്ദി സിനിമകളില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇന്ത്യയിലും വിദേശത്തും ഒട്ടേറെ സംഗീത പരിപാടികളില്‍ പങ്കെടുക്കുന്ന രഞ്ജിനിക്ക് സിനിമയില്‍ നിന്നും അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഏറെ ഓഫറുകള്‍ വരാറുണ്ട്. അഭിനയത്തോട് അത്ര താല്പര്യം കാണിക്കാത്ത ഈ സുന്ദരി മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസില്‍ പ്രധാനവേഷത്തില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.

ഗായിക എന്ന നിലയിലുള്ള തന്റെ ഭാവിയെ അഭിനയം ബാധിക്കുമെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാണ് സംഗീതലോകത്ത് തിരക്കുള്ള രഞ്ജിനി ജോസ് സിനിമയില്‍നിന്നുള്ള അഭിനയ സാദ്ധ്യതയെ സ്‌നേഹപൂര്‍വ്വം നിരസിക്കുന്നത്.

1980 കളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി
മഴവില്‍ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ഇന്‍ഡ്യന്‍ വോയിസില്‍ അവതാരികകൂടിയാണ് ഈ സുന്ദരി.

English summary
Ranjini Jose is famous as a singer and actor. She is getting married to Ram Nair from Cochin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam