»   »  ഒരു സ്ത്രീയെന്ന പരിഗണന പോലും അവരെനിക്കു തന്നില്ല; ഗായിക സയനോര

ഒരു സ്ത്രീയെന്ന പരിഗണന പോലും അവരെനിക്കു തന്നില്ല; ഗായിക സയനോര

By: Pratheeksha
Subscribe to Filmibeat Malayalam

യൂബര്‍ ടാക്‌സിക്കാര്‍ക്കെതിരെയുളള ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണിയില്‍ പണികിട്ടിയത് ഗായിക സയനോരയ്ക്ക് .കൊച്ചിയിലെത്തിയ സയനോരയെ ടാക്‌സിയില്‍ കയറുന്നതില്‍ നിന്നും ഓട്ടോ ഡ്രൈവര്‍മാര്‍ തടയുകയും ഡ്രൈവറെ അസഭ്യം  പറയുകയുമായിരുന്നു

ഈ വിവരങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ്  സയനോര  പങ്കുവച്ചത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന തനിക്ക് സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്നാണ് ഗായിക  പറയുന്നത്.

സുരക്ഷയെ കരുതി ടാക്‌സി വിളിച്ചു

പുലര്‍ച്ചെ നാലുമണിക്കു മലബാര്‍ എക്‌സ്പ്രസ്സിലാണ് സയനോര കണ്ണൂരില്‍ നിന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനിലെത്തിയത്. ഓട്ടോ ഡ്രൈവര്‍മാര്‍ അമിത നിരക്കു ഈടാക്കുന്നതുകൊണ്ടും സുരക്ഷയെ കരുതിയുമാണ് യൂബര്‍ ടാക്‌സി വിളിച്ചതെന്നു സയനോര പറയുന്നു

ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിയുമായെത്തി

ടാക്‌സിയില്‍ കയറിയ ഉടന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിയുമായി എത്തി തന്നെ തടയുകയായിരുന്നു. ഒടുവില്‍ ഒച്ചവച്ചപ്പോള്‍ അവര്‍ പിന്‍വാങ്ങുകയായിരുന്നു. ടാക്‌സി ഡ്രൈവറെ സംഘം അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിക്കുകയും ചെയ്തു.

സത്രീയെന്ന പരിഗണനപോലും തന്നില്ല

ഒറ്റയ്ക്കു യാത്ര ചെയ്ത തനിക്ക് ഒരു സ്ത്രീയെന്ന പരിഗണനപോലും അവര്‍ നല്‍കിയില്ലെന്നാണ് സയനോര പറയുന്നത്. ഒറ്റയ്ക്കു ഒരു പെണ്‍കുട്ടിയ്ക്കു സഞ്ചരിക്കേണ്ടിവരുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി നടക്കുന്നത്. സംഭവം ഫേസ്ബുക്ക് ലൈവിലൂടെയാണ് സയനോര പുറത്തുവിട്ടത്.

മറ്റൊരു യുവതിക്കും സമാന അനുഭവം നേരിട്ടിരുന്നു

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മറ്റൊരു യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുളളില്‍ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്.

English summary
singer sayanora protest against auto drivers
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam