»   » പ്രേക്ഷകര്‍ക്ക് വേണ്ടി എന്തും ചെയ്യും! റിലീസ് ചെയ്തിട്ടും സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് എന്തിനാണ്??

പ്രേക്ഷകര്‍ക്ക് വേണ്ടി എന്തും ചെയ്യും! റിലീസ് ചെയ്തിട്ടും സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് എന്തിനാണ്??

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ വീണ്ടുമൊരു ആന്തോളജി സിനിമ നിര്‍മ്മിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ ഒക്ടോബര്‍ അഞ്ചിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രേക്ഷക പ്രതികരണം മോശമായിരുന്നെങ്കിലും അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!

നാല് കഥകള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു സോളോ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ അവസാന ഭാഗത്തെ ക്ലൈമാക്‌സ് മാറ്റിയിരിക്കുകയാണ്. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണുള്ളത്. അതില്‍ രുദ്ര എന്ന ഭാഗത്തിന്റെ ക്ലൈമാക്‌സ് ആണ് മാറ്റിയിരിക്കുന്നത്.

സോളോ

ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു സോളോ. ആന്തോളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതായിരുന്നു പ്രത്യേകത.

ക്ലൈമാക്‌സ് മാറ്റി

രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളായി നിര്‍മ്മിച്ച ചിത്രത്തില്‍ നിന്നും ഒരു കഥയുടെ ക്ലൈമാക്‌സ് മാറ്റിയിരിക്കുകയാണ്. പ്രേക്ഷകരുടെ മോശം അഭിപ്രായം കണക്കിലെടുത്താണ് രുദ്ര എന്ന ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പ്രതികരണം ഇങ്ങനെ

ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച റിവ്യൂ ആയിരുന്നു ആദ്യദിനം സിനിമയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഹൗസ് ഫുള്ളായി തന്നെയായിരുന്നു സോളോ പ്രദര്‍ശനം തുടരുന്നത്.

ബിജോയ് നമ്പ്യാര്‍


ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്ത ചിത്രമായിരുന്നു സോളോ. സംഗീതത്തിന് പ്രധാന്യം കൊടുത്ത നിര്‍മ്മിച്ച ചിത്രത്തില്‍ ഏട്ടിലധികം സംഗീത സംവിധായകന്മാരുണ്ടായിരുന്നു.

225 തിയറ്ററുകളില്‍ പ്രദര്‍ശനം

അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെ പിന്നിലാക്കി ബിഗ് റിലീസ് സിനിമയായിട്ടാണ് സോളോ തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ മാത്രം 225 തിയറ്ററുകളിളായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്.

കോടികള്‍..

ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കേരളത്തില്‍ നിന്നും ആദ്യ ദിനം 3.26കോടി നേടി സോളോ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം തമിഴ്‌നാട്ടില്‍ നിന്നും 2.04 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

English summary
Solo's climax changed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam