»   » ഗ്രാന്റ്മാസ്റ്റര്‍: തിരക്കഥ നന്നല്ലെന്ന് സോണിയ

ഗ്രാന്റ്മാസ്റ്റര്‍: തിരക്കഥ നന്നല്ലെന്ന് സോണിയ

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ തമിഴക സുന്ദരിമാരായ സോണിയ അഗര്‍വാളും ആന്‍ഡ്രിയയും നായികമാരാകുമെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും സോണിയ പിന്മാറിയെന്നാണ് പുതിയ വാര്‍ത്തകള്‍.

ഈഗോയാണത്രേ സോണിയയെ ഈ പിന്‍മാറ്റത്തിന് പ്രേരിപ്പിച്ചത്. സിനിമയില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നുണ്ടെങ്കില്‍ താനില്ലെന്നാണത്രേ സോണിയ അണിയറക്കാരോട് പറഞ്ഞത്. ആന്‍ഡ്രിയയോട് സോണിയയ്ക്കുള്ള ഇഷ്ടക്കേടിന് കാരണം ആദ്യ ഭര്‍ത്താവായ സെല്‍വരാഘവനുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്.

സെല്‍വരാഘവനും ആന്‍ഡ്രിയയും തമ്മില്‍ അതിരുവിട്ട ബന്ധമുണ്ടെന്നത് തമിഴകത്ത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ വിവാഹമമോചനം നേടിയത്. തന്റെ വിവാഹം കലക്കിയ നടിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്നാണത്രേ സോണിയയുടെ നിലപാടെന്നാണ് വാര്‍ത്ത.

ഈ കഥകളെല്ലാം തള്ളിക്കളയുന്ന സോണിയ പറയുന്നത് ചിത്രത്തിന്റെ തിരക്കഥ അത്ര കൊള്ളില്ലെന്നാണത്രേ. തിരക്കഥയും തന്റെ കഥാപാത്രവും ഇഷ്ടമാകാത്തതിനാല്‍ ക്ഷണം നിരസിക്കുകയാണെന്ന് സോണിയ പറയുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് സോണിയ സമ്മതിച്ചു. പക്ഷേ ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ തന്റെ കഥാപാത്രം അത്ര നല്ലതല്ലാത്തതാണ് പ്രശ്‌നമായതെന്നും അവര്‍ പറയുന്നു. മലയാളത്തില്‍ നിന്നും നല്ല കഥകള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

English summary
Tamil actress Sonia Agarwal step back from Mohanlal's new film Grand Master because of the cold war with another heroine Andrea,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam