»   » സൗബിന്‍ നായകനാകുന്നു... അതും ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍..!

സൗബിന്‍ നായകനാകുന്നു... അതും ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍..!

By: Karthi
Subscribe to Filmibeat Malayalam

നിരവധി രസകരമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച സൗബിന്‍ സാഹിര്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയിരിക്കുകയാണ്. പ്രേക്ഷക ഹൃദയം കവര്‍ന്ന് പറവ ഗംഭീര വിജയമായി മാറുമ്പോഴാണ് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്, സൗബിന്‍ നായകനാകുകയാണ്. ബിനു എസ് സംവിധാനം ചെയ്ത് സര്‍പ്രൈസ് ഹിറ്റായി മാറിയ ഇതിഹാസ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് സൗബിന്‍ നായകനാകുന്നത്. 2014 ഒക്ടോബര്‍ 11നാണ് ഇതിഹാസ തിയറ്ററിലെത്തിയത്.

20 കോടി ലക്ഷ്യമിട്ട് പറവ കുതിക്കുന്നു, താരരാജക്കന്മാര്‍ എത്രയോ പിന്നില്‍... 20 ദിവസത്തെ കളക്ഷന്‍!

പൂജ ബംബര്‍ അടിച്ചത് ദിലീപിനോ അരുണ്‍ ഗോപിക്കോ അല്ല, അത് സച്ചിക്കാണ്... എങ്ങനെയെന്നോ?

saubin

ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഇതിഹാസ 2ന്റെ ടൈറ്റില്‍ പോസ്റ്റര്‍ സഹിതമാണ് പുതിയ ചിത്രത്തേക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യപിച്ചത്. ബിനു എസിന്റെ ആദ്യ സംവിധാന സംരഭമായിരുന്ന ഇതിഹാസയില്‍ ഷൈന്‍ ടോം ചാക്കോ, അനുശ്രീ, ബാലു വര്‍ഗീസ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ithihasa 2

ബോഡി സ്വാപ്പിംഗ് പ്രമേയമായി എത്തിയ മലായളത്തിലെ ആദ്യ ചിത്രം കൂടെയായിരുന്നു ഇതിഹാസ. രണ്ടാം ഭാഗത്തിന്റെ പോസ്റ്ററില്‍ കാണുന്ന മോതിരങ്ങള്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കും രണ്ടാം ഭാഗവുമെന്ന് സൂചനയാണ് നല്‍കുന്നത്. അനീഷ് ലീ അശോകായിരുന്നു ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയത്. രണ്ടാം ഭാഗത്തിന്റെ രചന നിര്‍വഹിക്കുന്നതും ബിനു തന്നെയാണ്. ദീപക് ദേവിന് പകരം ഗോപി സുന്ദറായിരിക്കും രണ്ടാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത്. രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Soubin Shahir likely to play the lead in Ithihasa 2. Thw movie will penned and directed by Binu S.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam