»   »  ആസിഫും ശ്രീനിയും രണ്ട് മാന്യന്‍മാര്‍!!

ആസിഫും ശ്രീനിയും രണ്ട് മാന്യന്‍മാര്‍!!

Posted By:
Subscribe to Filmibeat Malayalam
Asif Ali-Sreenivasan
ആസിഫ് അലി-ശ്രീനിവാസനും വീണ്ടും കൈകോര്‍ക്കുന്നു. ഉന്നത്തിനും മമ്മൂട്ടി നായകനായ ജവാന്‍ ഓഫ് വെള്ളിമലയ്ക്കും ശേഷം നവാഗതനായ ജയന്‍ മുളങ്ങാട് സംവിധാനം ചെയ്യുന്ന ടു ജെന്റില്‍മെന്‍ എന്ന ചിത്രത്തിലാണ് ആസിഫും ശ്രീനിയും വീണ്ടുമൊന്നിയ്ക്കുന്നത്.

ഇവര്‍ വിവാഹിതാരായാല്‍, ഹാപ്പി ഹസ്ബന്റ്‌സ്, ജനപ്രിയന്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ കൃഷ്ണ പൂജപ്പുരയാണ് ടു ജെന്റില്‍മെന്റെ തിരക്കഥ രചിയ്ക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് കഥ. ചിത്രത്തില്‍ നായികയായി ഒരു പുതുമുഖം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്.

ബാബുരാജ്, സുരാജ് വെഞ്ഞാറമ്മൂട്, സീത, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ കഥാപാത്രങ്ങള്‍. ഫ്രിഡിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ ഫ്രിമു വര്‍ഗ്ഗീസും റേച്ചല്‍ വര്‍ഗ്ഗീസും ചേര്‍ന്നാണ് ടു ജെന്റില്‍മെന്‍ നിര്‍മിയ്ക്കുന്നത്.

English summary
Sreenivasan would join hands with young actor Asif Ali in a new film that has been titled ‘Two Gentlemen’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam