»   » ആദ്യ ചിത്രത്തില്‍ ശ്രീശാന്ത് യുവസംവിധായകന്‍

ആദ്യ ചിത്രത്തില്‍ ശ്രീശാന്ത് യുവസംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ആദ്യചിത്രമായ 'ബിഗ് പിക്ചറി'ല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സംവിധായകന്റെ വേഷത്തിലാണ് എത്തുകയെന്ന് സംവിധായകന്‍. ചിത്രത്തില്‍ ശ്രീയൊരു യുവസംവിധായകന്റെ വേഷത്തിലാണ് എത്തുന്നതെന്നും സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്നതിനാലാണ് ചിത്രത്തിന് ബിഗ് പിക്ചര്‍ എന്ന് പേരിട്ടിരിക്കുന്നതെന്നുമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്.

പലവിദേശരാജ്യങ്ങളിലായി ചിത്രീകരണം നടക്കുന്ന ബിഗ് പിക്ചര്‍ ഒരു സമ്പൂര്‍ണ വാണിജ്യ ചിത്രമാണെന്നും ക്രിക്കറ്റുമായി ചിത്രത്തിന് ബന്ധമില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. തമിഴ്താരങ്ങളായ പ്രഭുദേവ, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം കന്നഡതാരമായ സുദീപും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ശ്രീയുടെ നായികയായി എത്തുന്നത് ആരാണെന്നകാര്യത്തില്‍ ഇതുവരെ ചിത്രത്തിന്റെ അണിയറക്കാര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. നായികയുടെ കാര്യം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

Sreesanth

ക്രിക്കറ്റില്‍ സജീവമായ സമയത്തും സംഗീതവും അഭിനയവും ഉള്‍പ്പെടെയുള്ള കലകളോടുള്ള തന്റെ ആഭിമുഖ്യം ശ്രീശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് ആദ്യമായി അഭിനയിച്ചത്. എന്നാല്‍ വാതുവെപ്പ് വിവാദം വന്നതിനെത്തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ശ്രീശാന്ത് അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്ന് കൈതപ്രം അറിയിച്ചിരുന്നു.

English summary
In his debut film Sreesanth will appear as a young film director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam