»   » അധോലോകമൊക്കെ സിനിമയില്‍ അല്ലേ ചേട്ടാ!!! 'റയീസ് ചതിച്ചു'!!! കിംഗ് ഖാന്‍ കോടതികയറും???

അധോലോകമൊക്കെ സിനിമയില്‍ അല്ലേ ചേട്ടാ!!! 'റയീസ് ചതിച്ചു'!!! കിംഗ് ഖാന്‍ കോടതികയറും???

Posted By:
Subscribe to Filmibeat Malayalam
ജയ്പൂര്‍: ഒടുവില്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന് പണി കിട്ടി. വെറുപണിയല്ല നല്ല എട്ടിന്റെ പണി. തന്റെ പുതിയ ചിത്രം റയീസാണ് ഷാരുഖിന് പണി കൊടുത്തത്. ചിത്രം സൂപ്പര്‍ ഹിറ്റായി തിയറ്ററില്‍ ഒടുന്നിതിനിടെയാണ് ഷാരുഖിന് കോടതി കയറാന്‍ റായിസ് അവസരമൊരുക്കിയത്.

ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഷൂരുഖ് നടത്തിയ ട്രെയിന്‍ യാത്രയാണ് അദ്ദേഹത്തിന് വിനയായത്. മുംബൈയില്‍ നിന്നും ദില്ലി വരെ നടത്തിയ യാത്രയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ വാര്‍ത്തായിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരുഖ് ഖാനെതിരെ കോട്ട് റെയില്‍വേ പോലീസ് കേസെടുത്തത്. ജനുവരി 14നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

റായിസിന്റെ പ്രചാരണാര്‍ത്ഥം ഷാരുഖ് നടത്തിയ ട്രെയിന്‍ യാത്ര ജെയ്പൂരിലെ കോട്ട സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. താരത്തെ കാണുന്നതിനായി ജനക്കൂട്ടം ഇരച്ചെത്തി. താരം ട്രെയിനില്‍ നിന്നും ഇറങ്ങിയില്ലെങ്കിലും ആരാധകര്‍ക്ക് നേരെ സമ്മാനങ്ങള്‍ എറിഞ്ഞതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

കോട്ട സ്‌റ്റേഷനില്‍ സ്റ്റാള്‍ നടത്തുന്ന വിക്രം സിംഗാണ് ഷാരുഖ് ഖാനെതിരെ പാരതി നല്‍കിയത്. റെയില്‍വേ കോടതിയില്‍ നല്‍കിയ പരാതി പിന്നീട് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. ഷാരുഖ് കാരണം തന്റെ സ്റ്റാളിന് നാശനഷ്ടമുണ്ടായെന്ന് കാണിച്ചായിരുന്നു പരാതി. ഓഗസ്റ്റ് കാന്തി എക്‌സ്പ്രസിലായിരുന്നു താരം യാത്ര നടത്തിയത്.

കോടതിയുടെ നിര്‍ദേശപ്രകാരം കോട്ട റെയില്‍വേ പോലീസ് കേസെടുത്തു. ലഹളയുണ്ടാക്കുക, നിയമ വിരുദ്ധമായി സംഘം ചേരുക, പൊതുമുതല്‍ നശിപ്പിക്കുക, റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഷാരുഖിനെതിരെ ചുമത്തിയിരിക്കുന്നത്. ഷാരുഖ് കാരണമുണ്ടായ തിക്കിലും തിരക്കിലും തനിക്ക് നാശനഷ്ടമണ്ടായെന്നും തന്റെ പണം മോഷ്ടിക്കപ്പെട്ടെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും കാണിച്ചായിരുന്നു വിക്രം സിംഗിന്റെ പരാതി നല്‍കിയത്.

ചിത്രത്തിന്റെ പ്രചരണത്തിനായി ഷാരുഖ് ഖാന്‍ നടത്തിയ ട്രെയിന്‍ യാത്രക്കെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു. സിനിമാ ലോകത്ത് നിന്ന് തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഷാരുഖിന് കാണാന്‍ ഓടിക്കൂടിയ ജനത്തേക്കുറിച്ച് ഒരു പ്രമുഖ വ്യക്തി പ്രതികരിച്ചത് ദാവൂദ് ഇബ്രാഹിം വന്നാലും ഇതു പോലെ ജനം കൂടും എന്നായിരുന്നു. ജനത്തിരക്കില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

English summary
The complainant said a stampede-like situation was created on the platform at the Kota railway station after Shah Rukh Khan’s arrival.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam